Wednesday, October 24, 2007

മനുഷ്യാവകാശ പ്രവര്‍ത്തകനായ രാജകുമാരന്‍

ഇന്ത്യയടക്കം ലോകമെമ്പാടുമുള്ള ദശലക്ഷങ്ങള്‍ കാണുന്ന
റ്റെലിവിഷന്‍ ടോക് ഷോയാണ് ‘ഓപ്ര വിന്‍ഫ്രി ഷോ’.
അതിന്റെ ഇന്നത്തെ പരിപാടിയില്‍ ഗുജറാത്തിലെ
രാജകുടുംബാഗവും ഇന്ത്യയിലെ സ്വവര്‍ഗ്ഗപ്രേമികളുടെ
മനുഷ്യാവകാശങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച
സാമൂഹ്യപ്രവര്‍ത്തകനുമായ മാനവേന്ദ്രസിംഗ് ഗോഹില്‍
പ്രധാന അതിഥിയായിരുന്നു. 2005ല്‍ അതിഥിയായി വന്ന
ഐശ്വര്യ റായിക്ക് ശേഷം ഇതാദ്യമായാണെന്ന്
തോന്നുന്നു ഇന്ത്യന്‍ പൌരനായ ഒരാള്‍ ഓപ്ര വിന്‍ഫ്രി
ഷോയില്‍ വരുന്നത്.


മാനവേന്ദ്രസിംഗ് രാജകീയ വേഷത്തില്‍ ഓപ്രയോടൊപ്പം


“Gay around the world” എന്ന ഇന്നത്തെ പരിപാടിയില്‍
മാനവേന്ദ്രസിംഗിനെ കൂടാതെ ജമൈക്കന്‍ രാജ്യത്ത് നിന്ന്
അമേരിക്കയില്‍ വന്ന് പ്രവാസ ജീവിതം നയിക്കുന്ന ലെസ്ബിയന്‍
എഴുത്തുകാരി സ്റ്റേസിയന്‍ ചിന്‍, പ്രശസ്ത അമേരിക്കന്‍
നാഷനല്‍ ബാസ്കറ്റ്ബോള്‍ താരമായിരുന്ന ജോണ്‍ അമേച്ചി
എന്നിവരും പങ്കെടുത്തു. ഒരോരുത്തരോടും അവരവരുടെ
ചുറ്റുപാടുകള്‍ക്കനുസൃതമായ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍
ഓപ്ര പൂര്‍ണ്ണാമായും വിജയിച്ചു എന്നു തന്നെ പറയാം.
നാട്ടുനടപ്പനുസരിച്ച് സ്വമേധയാ നടത്തിയ കല്യാണത്തിന്റെ
ആദ്യ രാത്രിയില്‍ ഭാര്യയുടെ മുന്നില്‍ ‘തലവേദന’ അഭിനയിച്ച്
തിരിഞ്ഞു കിടന്നുറങ്ങിയതിനെ പറ്റിയുള്ള മാനവേന്ദ്രസിംഗിന്റെ
വിവരണം ഓപ്രയടക്കമുള്ളവരില്‍ ചിരി പടര്‍ത്തി. യാതൊരു
ശാരീരിക ബന്ധവുമില്ലാത്ത ഒരു വര്‍ഷത്തിനു ശേഷം ഭാര്യയോടു
മാപ്പുപറഞ്ഞവസാനിപ്പിച്ച വിവാഹവും, തുടര്‍ന്നുണ്ടായ
വിഷാദ രോഗത്തേക്കുറിച്ചും മാനവേന്ദ്രസിംഗ്
വാചാലനായി. പൂര്‍ണ്ണമായ സംഭാഷണങ്ങളുടെ ലിങ്ക് ഇവിടെ.


വികസ്വര രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗപ്രേമികള്‍ക്ക് നേരെ
സമൂഹത്തിന്റെയും ചിലപ്പോള്‍ ഭരണകൂടത്തിന്റെയും
വകയായി നടക്കുന്ന അക്രമങ്ങള്‍ക്കും മറ്റ് മനുഷ്യാവകാശ
ലംഘനങ്ങള്‍ക്കും നേരെ വിരല്‍ ചൂണ്ടിയതില്‍ ഓപ്രക്ക്
ഒരായിരം നന്ദി പറയാം...

6 comments:

കിഷോർ‍:Kishor said...

ഇന്നത്തെ ‘ഓപ്ര വിന്‍ഫ്രി ഷോയില്‍ ഗുജറാത്തിലെ രാജകുടുംബാഗവും ഇന്ത്യയിലെ സ്വവര്‍ഗ്ഗപ്രേമികളുടെ മനുഷ്യാവകാശങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച സാമൂഹ്യപ്രവര്‍ത്തകനുമായ മാനവേന്ദ്രസിംഗ് ഗോഹില്‍
പ്രധാന അതിഥി.

-Prinson- said...

i see..
gud to hear about the news!

കിഷോർ‍:Kishor said...

താങ്ക്സ്, പ്രിന്‍സണ്‍..
ഈ പോസ്റ്റില്‍ കമന്റിടാന്‍ കാണിച്ച മഹാമനസ്കതക്കു നന്ദി.

സ്വവര്‍ഗ്ഗപ്രേമികളെക്കുറിച്ച് പല തെറ്റിദ്ധാരണകളും വച്ച് പുലര്‍ത്തുന്ന ഇന്ത്യന്‍ വാര്‍ത്താ മാധ്യമങ്ങള്‍ ഈ സുപ്രധാന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാനിടയില്ല.

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

ശ്രീവല്ലഭന്‍. said...

നന്ദി കിഷോര്‍. ഇതു എവിടെയോ നേരത്തെ വായിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയില്‍ ആണോ എന്ന് സംശയം.

കിഷോർ‍:Kishor said...

താങ്ക്സ് ശ്രീവല്ലഭന്‍!

റ്റൈംസ് ഓഫ് ഇന്ത്യ ഇത് റിപ്പോര്‍ട്ടു ചെയ്തിരിക്ക്കാനിടയുണ്ട്. പക്ഷെ അവരുടെ വായനക്കാര്‍ ശരാശരി ഇന്ത്യക്കാരനെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.