Monday, October 15, 2007

പദ്മപ്രിയക്ക് കരണത്തടി

ഏതോ തമിഴ് സിനിമാ സംവിധായകന്‍ സെറ്റില്‍ വച്ച് നടി
പദ്മപ്രിയയുടെ കരണത്തടിച്ചുവെന്ന് ഇന്ന് മനോരമ വാര്‍ത്ത.

വാര്‍ത്താ ലിങ്ക് ഇവിടെ.

അത്യാവശ്യം വ്യക്തി സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും
സമൂഹത്തില്‍ പിടിപാടുമുള്ള ഒരു പ്രമുഖ സിനിമാനടിയുടെ
സ്ഥിതി ഇതാണെങ്കില്‍ ശരാശരി ഇന്ത്യന്‍ സ്ത്രീയുടെ അവസ്ഥ
ഊഹിക്കാവുന്നതേ ഉള്ളൂ. അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്ന
സ്ത്രീകളുടെ കരണത്തടിച്ച് “ആണത്തം” പ്രദര്‍ശിപ്പിച്ച്
സ്വന്തം തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്നത് ചില
ഇന്ത്യന്‍ പുരുഷന്മാരുടെ “വിനോദ“മാണെന്ന് തോന്നുന്നു.

ഇതുപോലെയുള്ള കരണത്തടി സീനുകള്‍ മലയാളത്തിലെ
ചില സിനിമകളിലും സീരിയലുകളിലും ഇന്നും കാണാം.
ഇത്തരം സീനുകളില്‍ അഭിനയിക്കാന്‍ തയ്യാറാവുന്ന
പദ്മപ്രിയ ഉള്‍പ്പെടെയുള്ള നടികള്‍ ഒരു ആത്മ
പരിശോധന നടത്തേണ്ട സമയമായിരിക്കുന്നു.
ജീവിതത്തിന്റെ ഒരു ചീന്താണ് സിനിമ പോലുള്ള ദൃശ്യകലകള്‍.
യഥാര്‍ഥ ജീവിതത്തില്‍ അവക്കുള്ള ശക്തമായ സ്വാധീനം
നമ്മുടെ നടിമാര്‍ എന്തുകൊണ്ടു മനസ്സിലാക്കുന്നില്ല?

5 comments:

കിഷോർ‍:Kishor said...

ഏതോ തമിഴ് സിനിമാ സംവിധായകന്‍ സെറ്റില്‍ വച്ച് നടി പദ്മപ്രിയയുടെ കരണത്തടിച്ചുവെന്ന് ഇന്ന് മനോരമ വാര്‍ത്ത

എതിരന്‍ കതിരവന്‍ said...

ഇന്‍ഡ്യന്‍ സിനിമ മുഴുവന്‍ പെണ്ണുങ്ങളെ അടിച്ച് മര്യാദ പഠിപ്പിക്കുന്ന രീതിയിലാണ്. ഹിന്ദി സിനിമയില്‍ ഇതിന്റെ പല വകഭേദങ്ങള്‍ കാണാം. “ദില്‍ സേ”യിലെ സ്വതന്ത്രയും പ്രതികരിക്കുന്നവളുമായ നായികയെ ആദ്യം കയ്യില്‍ കിട്ടിയപ്പോള്‍ അടക്കി ചുംബിക്കാനാണ് നായകന്‍ തത്രപ്പെടുന്നത്. ചേച്ചി ബലാത്സംഗം ചെയ്യപ്പെടുന്നതു കണ്ട് ഷോക്കില്‍ ജീവിക്കുന്ന അവള്‍ക്ക് ഇത് ദെണ്ണമുളവാക്കുന്നു.
കുഛ്കുഛ് ഹോത്താ ഹൈ യില്‍ മക്കളുള്ള വിഭാര്യന്‍‍ കളിസ്ഥലത്തു കുട്ടികളുടെ മുന്നില്‍ വച്ച് പണ്ടത്തെ പരിചയക്കാരിയുടെ ഇടുപ്പിലാണ് ആദ്യം പിടിയ്ക്കുന്നത്. പരിചയം പുതുക്കാന്‍.

“ഞങ്ങള്‍ സന്തുഷ്ടരാണ് ‘ (ജയറാം അഭിരാമി) കണ്ടിട്ടുണ്ടോ? യാതൊരു ആവശ്യവുമില്ലാതെ പെണ്ണിനെ എങ്ങനെ തറ പറ്റിയ്ക്കാം എന്നതാണ് സിനിമ.

ഇന്നസെന്റ് കഥാപാത്രം ഭാര്യ കഥാപാത്രത്തെ എപ്പോഴും അടിച്ചാണ് ‘നേര്‍വഴി‘യിലാക്കുന്നത്.

ക്രിസ്‌വിന്‍ said...

എന്തായാലും സംവിധായകന്‌ ഒരുവര്‍ഷത്തെ വിലക്ക്‌ ഏര്‍പ്പെടുത്തിയെന്ന് ഇന്ന്‌ പത്രത്തില്‍ വായിച്ചു

ജ്വാല said...

ഈ പ്രശ്നം വേറൊരു രൂപത്തില്‍ വേറൊരു അരങില്‍ ഞാന്‍ എഴുതീരുന്നു.'വിധി വൈപരീത്യം' വായിക്ക്യുക.‍

കിഷോർ‍:Kishor said...

“ഞങ്ങള്‍ സന്തുഷ്ടരാണ് “ കണ്ടിട്ടില്ല. പക്ഷേ അതിലെ “ആണല്ല പെണ്ണല്ല” അടിപൊളി വേഷം എന്ന പാട്ടൂ കേട്ടപ്പോഴേ തോന്നി കഥയുടെ പോക്ക് എങ്ങിനെയായിരിക്കുമെന്ന്! ആ‍ണുങ്ങള്‍ സായിപ്പിന്റെ പാന്റ്സും ഷര്‍ട്ടും ഒക്കെ ഇട്ടു നടന്നാല്‍ ഒരു കുഴപ്പവുമില്ല. എന്നാല്‍ ഒരു പെണ്ണ് അല്പം പാശ്ചാത്യ രീതിയില്‍ വേഷം ധരിച്ചാല്‍ തുടങ്ങുകയായി!

ക്രിസ്^വിന്‍, വിലക്കേര്‍പ്പെടുത്തിയത് നല്ല കാര്യം. ജ്വാല, നിങ്ങളുടെ പോസ്റ്റ് റീഡിഫില്‍ വായിച്ചിരുന്നു.

ഈ കരണത്തടി അമേരിക്കയിലും വലിയ സംസാര വിഷയമീയിരിക്കുകയാണ്. ഇവിടത്തെ പബ്ലിക് റേഡിയോ ആയ NPR-ല്‍ അടിച്ചതിനുള്ള സംവിധായകന്റെ മുറിയന്‍ ഇംഗ്ലീഷിലുള്ള ന്യായീകരണം ആവര്‍ത്തിച്ച് വച്ച് കളിയാക്കുന്നുണ്ടായിരുന്നു!!