മോഹന്ലാല് സംഘത്തിന്റെ അമേരിക്കന് പര്യടനത്തിലെ
അവസാനത്തെ ഷോ ബോസ്റ്റണില് സെപ്റ്റംബര് 23ന്
അരങ്ങേറി. അവതാരകരായി മുകേഷ്, ജഗദീഷ്;
നായികമാരായി ലക്ഷ്മി ഗോപാലസ്വാമി, ശ്വേത മേനോന്;
നര്ത്തകനായി വിനീത്; പാട്ടുകാരായി രമേഷ് ബാബു,
റിമി ടോമി; മിമിക്രിയുമായി സൂരജ് വെഞ്ഞാറമ്മൂട്
എന്നിങ്ങനെയായിരുന്നു പരിപാടികള്.
20 വര്ഷങ്ങളോളം സ്ക്രീനില് കണ്ട മോഹന്ലാലിനെ ഒന്ന് നേരില്
കാണുക എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശം. ലാല് സിനിമയില്
കാണുന്നതിനെക്കാള് സുന്ദരനും ചെറുപ്പക്കാരനുമായി കാണപ്പെട്ടു.
ലാലിനേക്കാള് ഏഴ് വയസ്സ് പ്രായമുള്ള മമ്മൂട്ടി വര്ഷം കഴിയും
തോറും ചെറുപ്പക്കാരനായി വരുന്നതിന്റെ രഹസ്യമെന്താണ്?
ശരീരം വണ്ണം വെക്കാതെ നോക്കാനും ഹെയര് സ്റ്റൈലിംഗിലും
ലാല് പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് എന്റെ അഭിപ്രായം.
ഒരു ജനകീയ നടന് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
കൂടാതെ നല്ല ബോഡി ഇമേജ് നിലനിര്ത്തുക എന്ന കടമ കൂടിയുണ്ട്!!
പരിപാടിയിലെ കലാപരമായി ഏറ്റവും മികച്ച ഐറ്റം ഏതെന്ന്
ചോദിച്ചാല് “വിനീതിന്റെ എന്ന ഭരതനാട്യം“
എന്ന് നിസ്സംശയം ഉത്തരം പറയാം (സോറി ലാലേട്ടാ!).
വിനീത് സ്വയം കോറിയോഗ്രഫി ചെയ്ത് അവതരിപ്പിച്ച
“ബ്രഹ്മം ഒകടേ” എന്ന നൃത്തം ഭരതനാട്യമാണോ
അതോ പദ്മാ സുബ്രഹ്മണ്യത്തിന്റെ കീഴില് അഭ്യസിച്ചു വരുന്ന
ഭരതനൃത്തമോ എന്ന് തീര്ത്തു പറയുക വയ്യ. ആണുങ്ങള്ക്കു ചേര്ന്ന
താണ്ഡവ ശൈലിയിലുള്ള ഈ നൃത്തം വിനീത് മനോഹരമാക്കി.
വിനീതും ലക്ഷ്മി ഗോപാലസ്വാമിയും കൂടി രവീന്ദ്രന് അനുസ്മരണയായി
അവതരിപ്പിച്ച “കളഭം തരാം..” എന്ന ഗാനത്തിന്റെ നൃത്താവിഷ്കരണവും
നല്ല നിലവാരം പുലര്ത്തി.
മോഹന്ലാല് ഗാനങ്ങളുടെ മെഡ്ലെ ദൃശ്യാവതരണം നൊസ്റ്റാള്ജിയ
പടര്ത്തി. പാട്ടുകാരില് രമേഷ് ബാബുവിന്റെ ഫനായിലെ ഹിന്ദി
ഗാനവും നരനിലെ അടിപൊളി “വേല് മുരുകാ” എന്നഗാനവും
ഓര്മ്മയില് തങ്ങി നില്ക്കുന്നു. റിമിറ്റോമിയുടെ ശബ്ദം എനിക്ക്
അരോചകമായാണ് തോന്നിയത്. ചിലപാട്ടുകള് മുന്പ് റെക്കോര്ഡ്
ചെയ്തതിന്റെ ലിപ്-സിങ്കിങ് ആയിരുന്നില്ലേ എന്ന് ഈയുള്ളവന് സംശയം!
സൂരജിന്റെ ശബ്ദാനുകരണത്തില് ഒന്നാം സ്ഥാനം ബിന്ദു പണിക്കരുടെ
അനുകരണത്തില് തന്നെ!
പരിപാടികള് ആകെമൊത്തം വിചാരിച്ചതിനെക്കാള് നല്ല
നിലവാരം പുലര്ത്തി.
Saturday, October 6, 2007
Subscribe to:
Post Comments (Atom)
1 comment:
മോഹന്ലാല് സംഘത്തിന്റെ അമേരിക്കന് പര്യടനത്തിലെ അവസാനത്തെ
ഷോ ബോസ്റ്റണില് സെപ്റ്റംബര് 23ന് അരങ്ങേറി.
ഷോ റിവ്യൂ..
Post a Comment