Tuesday, October 9, 2007

മണിച്ചിത്രത്താഴിനെക്കുറിച്ചുള്ള ലേഖനം

എന്റെ മണിച്ചിത്രത്താഴിനെക്കുറിച്ചുള്ള ലേഖനം
മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ സിനിമാ
ജേര്‍ണലായ വര്‍ണ്ണചിത്രത്തില്‍ (www.varnachitram.com)
ഇന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലേഖനത്തിന്റെ ലിങ്ക് ഇവിടെ.

വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുക...

14 comments:

കിഷോർ‍:Kishor said...

എന്റെ മണിച്ചിത്രത്താഴിനെക്കുറിച്ചുള്ള ലേഘനം

Anonymous said...

ലേഘനം അല്ലല്ലോ‍ മാഷേ, ലേഖനം അല്ലേ?

ശ്രീ said...

ലേഖനം ശ്രദ്ധിച്ചു... ലിങ്കിനു പകരം, അത് ഇവിടെ കൂടി ഇടാമായിരുന്നില്ലേ?

കിഷോർ‍:Kishor said...

അനോണി, മാനം രക്ഷിച്ചതിനു നന്ദി! എന്നെ മലയാളം പഠിപ്പിച്ച ഗുരുക്കന്മാര്‍ കാണുന്നതിനു മുന്‍പ് തന്നെ ഞാന്‍ തിരുത്തിയിട്ടുണ്ട് :-)

ശ്രീ, ഇവിടെ മലയാളത്തില്‍മാത്രമേ എഴുതൂ എന്ന വാശിയിലാണു ഞാന്‍.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എല്ലാ മലയാളം പോസ്റ്റുകളും വായിച്ചു, എന്റെ കഥ എന്നതിനേക്കാള്‍ ഇത് ‘അമേരീക്കയില്‍ നിന്ന്‘ എന്നാണെന്ന് തോന്നി,

ഓടോ:
ചാത്തനും ഒരു ശോഭന ഫാനാണു കേട്ടോ :) പണ്ട് ‘ചിലമ്പ്’ മുതല്‍ എന്ന വ്യത്യാസം മാത്രം.

ശ്രീലാല്‍ said...

വായിച്ചില്ല.
വായിക്കാം... എന്നാലും ഒന്നു കമന്റിക്കോട്ടെ..
രാഗ കൈരളി രണ്ടു രണ്ടര വര്‍ഷം മുന്‍പേ തന്നെ ശ്രദ്ധിക്കുന്ന ഒരാളാണു ഞാന്‍. സംഗീതത്തില്‍ വിവരമൊന്നും ഇല്ലെങ്കിലും, മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്‌ അതുവഴി രാഗങ്ങള്‍. ഇപ്പൊ ചില പാട്ടുകേട്ടാല്‍ പിടിക്കാന്‍ പറ്റും എന്നു കൂട്ടിക്കൊ.
ഇപ്പോള്‍ ചില പാട്ടുകള്‍ കേട്ടാല്‍ നെറ്റിചുളിച്ച്‌.. കഴുത്തല്‍പ്പം ഉയര്‍ത്തി ഒരു നോട്ടമാണ്‌... എന്നിട്ടങ്ങ്‌ പറയും... 'ദേശ്‌ ആണെന്നു തോന്നുന്നു... "
അതുവച്ച്‌ ഫ്രണ്ട്സിന്റെ ഇടയില്‍ ഒന്നാളാവാനും പറ്റുന്നുണ്ടേ.. :)
ഇതുവരെ ഒന്നും കമന്റിയിട്ടില്ല നിങ്ങള്‍ക്ക്‌.
അല്ല, അതൊക്കെ എന്തിനാ ഇവിടെപ്പറണേ... പോട്ടെ, നിങ്ങളുടെ പോസ്റ്റു കണ്ടപ്പോള്‍ ഒന്നു മിണ്ടാന്‍ തോന്നി..

നന്ദി. ഇനിയും എഴുതൂ, പാടൂ..പോസ്റ്റൂ...
( മുന്‍പെപ്പൊഴൊ നിങ്ങള്‍തന്നെ പാടിപ്പോസ്റ്റിയ പോസ്റ്റിയ ഒരു മുറൈ വന്ത്‌ ...ഇടക്കു കേള്‍ക്കാറുമുണ്ട്‌.)

കിഷോർ‍:Kishor said...

ചാത്തനേറിനെപ്പറ്റിയുള്ള സിനിമയായ മണിച്ചിത്രത്താഴിനെക്കുറിച്ചുള്ള പോസ്റ്റില്‍ സാക്ഷാല്‍ കുട്ടിച്ചാത്തന്‍ വന്ന് കമന്റിട്ടത് ശുഭകരമായ കാര്യം തന്നെ!

ശ്രീലാല്‍, മിണ്ടിയതില്‍ വളരെ സന്തോഷം. രാഗകൈരളി ഉപയോഗിച്ച് ചങ്ങാതികളുടെ ഇടയില്‍ ആളാകാന്‍ കഴിയുന്നതില്‍ അഭിനന്ദനങ്ങള്‍! :-)

എതിരന്‍ കതിരവന്‍ said...

കിഷോര്‍:
ലേഖനം വായിച്ചു. ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിയ്ക്കാനാഗ്രഹിക്കുന്നു.
1. ചിലപ്പതികാരത്തിലെ നായികയല്ല മണിച്ചിത്രത്താഴ്ലീ നായിക. കണ്ണകിയുടെ ഭാവം പ്രതികാരത്തിന്റേതാണ്. ഖണ്ഡിതയൊ വിരഹിണിയോ അല്ല. നാട്യശാസ്ത്രത്തിലെ വിരഹോല്‍‍ക്കണ്ഠിതയുമല്ല. ഭര്‍ത്താവ്/കാമുകന്‍ വധിക്കപ്പെട്ടതിലുള്ള പ്രതികാരം രണ്ടു നായികമാരിലുമുണ്ടെന്നുള്ളത് ശരിയാണ്. ചിലതികാരത്തിന്റേയും യക്ഷി സങ്കല്‍പ്പത്തിന്റേയും പശ്ചാത്തലം കേരളത്തില്‍ ഉള്ളതുകൊണ്ട് മറ്റു ഭാഷകളില്‍ ഈ തന്മയത്വം കിട്ടുകയില്ലെന്നുള്ളതും ശരിയാണ്. പക്ഷേ സംഹാരരൂപിണിയായ കാളി സങ്കല്‍പ്പം ഭാരതത്തിലുടനീളം വ്യാപരിച്ചിരിക്കുന്നതിനാല്‍ 'revengeful woman' മറ്റു ഭാഷകളില്‍ പ്രത്യക്ഷപ്പെടുത്താന്‍ എളുപ്പമുണ്ട്.
2. മണിച്ചിത്രത്താഴിലെ നായികയ്ക്കു കൊല്ലേണ്ടത് സ്വന്തം ഭര്‍ത്താവിനെയാണ്. തന്റെ കാമനകളെ അവഗണിക്കുകയും ആഗ്രഹപൂര്‍ത്തിയെ നിരാകരിക്കുകയും ചെയ്യുന്ന ഭര്‍ത്താവിനെ. ഗംഗയ്ക്ക് നാഗവല്ലിയായി പഴയ കാമുകനെ സ്വീകരിക്കേണ്ടി വരുന്നത് ഈ അപമാനത്താലാണ്. ഉറങ്ങാന്‍ വിളിക്കുമ്പോള്‍ സുരേഷ് ഗോപി കമ്പ്യൂടറില്‍‍ പണിയാണെന്നു ഭാവിക്കുന്നു.. “ഗംഗ പോയി ഉറങ്ങിക്കോ” എന്നൊരു ഡയലോഗുമുണ്ട്. അയാള്‍ അവളുടെ അഭീഷ്ടങ്ങള്‍ സാധിച്ചിരുന്നെങ്കില്‍ അവള്‍ക്ക് പഴയ കാമുകസ്വരൂപത്തെ തേടി പോകേണ്ടി വരികില്ലായിരുന്നു. (ഇക്കാര്യം ഒരു പോസ്റ്റിലൂടെ വിശദീകരിക്കാമെന്നു കരുതുന്നു.) സ്ത്രീയുടെ അഭിനിവേശത്തെ ഭ്രാന്തായി ചിത്രീകരിച്ചു അവളെ ആഭിചാരത്തിലൂടെയും ഭേദ്യം ചെയ്തും “നന്നാക്കി” എടുക്കലാണ് ചിത്രം കൊണ്ട് സാധിച്ചെടുക്കുന്നത്.

3. ശോഭനയ്ക്കു മാത്രമേ ഈ റോള്‍ ചെയ്യാന്‍ പറ്റുകയുള്ളു എന്ന പ്രസ്താവന അതിരു കടന്ന താരാധനയില്‍ നിന്നാണെന്നു തോന്നുന്നു. സിനിമയില്‍ കഥപാത്രത്തെ ഒരുപാട് വളര്‍ത്തി വലുതാക്കിയിട്ടുണ്ട് നേരത്തെ. പകുതി കഴിഞ്ഞാണ് ശോഭന കൂടുതലും സീനുകളില്‍ വന്നു പോകുന്നത്. അതു വരെ കഥാ വിവരണം സണ്ണിയുടെ ലീലാവിലാസങ്ങളിലൂടെ പ്രകടിപ്പിക്കുകയാണ്. വികസിച്ച കഥാപാത്രത്തെ ശോഭനയ്ക്ക് ഏറ്റുവാങ്ങേണ്ടി വരുന്നതേ ഉള്ളു. ആദ്യം മുതല്‍ കഥാപത്രത്തെ ഉള്‍ക്കൊണ്ട് പ്രേക്ഷകരിലേക്ക് പതിപ്പിക്കേണ്ട ഉത്തരവാദിത്തം ഇല്ല. അതിരു കടന്ന കോപം ആണ് മുഖ്യ ഭാവം. കഥ പകുതി കഴിഞ്ഞതു കൊണ്ട് മറ്റൊന്നും ആവശ്യപ്പെടുന്നില്ല.അവസാനത്തെ സീനുകളില്‍ ഡബ്ബിങ് ആര്‍ടിസ്റ്റുകള്‍ (ഭാഗ്യലക്ഷ്മിയും ആനന്ദവല്ലിയും ശബ്ദം നല്‍കി എന്നു കേള്‍ക്കുന്നു)ആണ് കയ്യടി വാങ്ങേണ്ടത്.”കൊല്ലറുതുക്ക്” ഒക്കെ എത്ര ഉശിരന്‍! രോഷം പ്രകടിപ്പിക്കുന്നതില്‍ ശോഭന വിജയിച്ചിട്ടുണ്ട്. പക്ഷേ അതിനപ്പുറമില്ലെന്ന് അവരുടെ മറ്റു സിനിമകള്‍ തെളിയിച്ചിട്ടുണ്ട്. “അഗ്നിസാക്ഷി“ ഉദാഹരണം. ജീവിത നിരാകരണത്തെ അതിജീവിച്ച് അതികായയായി വളര്‍ന്നു പൊങ്ങുന്ന അന്തര്‍ജ്ജനകഥാപാത്രത്തെ ഇത്രയും നിര്‍ജ്ജീവയാക്കിയത് അതൊന്നും ശോഭനയ്ക്കു വഴങ്ങാത്തതു കൊടാണ്. ഗംഗ/നാഗവല്ലി കഥാപാത്ര രചനയാണ് വിജയം കൊണ്ടത്. അത് ശോഭനയുടെ വിജയമാണെന്നു സിനിമ നമ്മെ തോന്നിപ്പിക്കുകയാണ്.

4. ‘ഒരു മുറൈ വന്തു പാര്‍ത്തായാ‘ നൃത്തം ഭരതനാട്യമല്ല. സ്ഥിരം സിനിമാറ്റിക് ഡാന്‍സ്, ക്ലാസിക്കലെന്നു തോന്നിപ്പിക്കുന്നത്. ഇതൊരു കുറ്റമല്ല. പക്ഷെ നാഗവല്ലിയുടെ വേഷം ഇന്നത്തെ ഭരതനാട്യത്തിന്റേതാണ്. അതും ‘സിനിമാറ്റിക്’ ആക്കി പുതുക്കിയിട്ടുണ്ട്. അന്‍പതു കൊല്ലം മുന്‍പു പോലും ഈ വേഷം ഇല്ലായിരുന്നു. നാഗവല്ലിയുടെ കാലത്ത് ഇമ്മാതിരി ഭരതനാട്യവും ഇല്ലായിരുന്നു. യുക്തിയെ അടിസ്ഥാനമാക്കിയല്ലാത്ത സിനിമയായതു കൊണ്ട് ഇതൊന്നും പ്രശ്നമല്ല. വൈജയന്തിമാലയേയും പദ്മിനിയേയും ക്ലാസിക്കല്‍ സിനിമാറ്റിക് ഡാന്‍സിലൂടെ കണ്ടവര്‍ക്ക് ശോഭനയുടെ നൃത്തം എവിടെ പ്രതിഷ്ഠിക്കണമെന്ന് നന്നായി അറിയാം. കുറച്ചുകൂടി യഥാതഥമായി “സ്വാതി തിരുനാള്‍” സിനിമയില്‍ രഞ്ജിനിയും കൂട്ടുകാരിയും “ധീം തത്തക്ക ത്തകധീം നാച് രഹെ ഗോരി” അന്നത്തെ രീതിക്കനുസൃതമായി സാരി മാത്രം ചുറ്റി ചെയ്യുന്ന തില്ലാന നൃത്ത ഭംഗിയില്‍ മുന്നിട്ടു നില്‍ക്കുന്നതാണ്.

ഉപാസന || Upasana said...

കിഷോറിന്,
ശോഭനക്ക് മാത്രമേ ഈ റോള്‍ ചെയ്യാന്‍ പറ്റൂ എന്ന് പറണ്‍ജത് കുറച്ച് തെറ്റല്ലേ എന്ന് ഒരു സംശയം. ഉദാഹരണത്തിന് ഭാനുപ്രിയയെ ഉപാസന നിര്‍ദേശിക്കുന്നു. ബോഡി ലാങ്‌ഗേജ്, നൃത്തവൈഭവം എന്നിവയിലൊക്കെ ശോഭനയെ കിടപിടിക്കും.. ഇല്ലേ..?
ലേഖനം നല്ല നിലവാരം പുലര്‍ത്തി.
:)
ഉപാസന

കിഷോർ‍:Kishor said...

ആദ്യം ഉപാസനയുടെ ചെറിയ കമന്റിന് മറുപടി. ഭാനുപ്രിയയുടെ നൃത്തം രാജശില്‍പ്പിയിലും അഴകനിലും കണ്ട പരിചയമേ ഉള്ളൂ. അടവുകളിലും മുദ്രകളിലും കൃത്യത ഉണ്ടെങ്കിലും ആകാര/മുഖ സൌഷ്ടവവും മുഖാഭിനയവും ശോഭനയോളം വരില്ല.

ഇനി മിസ്റ്റര്‍ കതിരവനെ എതിരിടാം :-) ഇത്രയും വലിയ കമന്റ് ഇട്ടതിന് നന്ദി. താങ്കളുടെ “വാസന്ത പഞ്ചമി...” പോസ്റ്റു വായിച്ചപ്പോളേ തോന്നി കൂര്‍മ്മമായ വ്യാഖാനപാടവമുള്ള ആളാണെന്ന്. നംബര്‍ പ്രകാരം തന്നെ മറുപടി പറയാം:

1. മണിച്ചിത്രത്താഴില്‍ ഗംഗ, നാഗവല്ലി എന്നീ രണ്ടു നായികമാരുണ്ട്. ഇതില്‍ നാഗവല്ലി മാത്രമാണ് തമിള്‍ പെണ്മയുടെ പ്രതീകവും തന്റെ പ്രേമം ഭങ്ഗം ചെയ്യപ്പെട്ടതിനാല്‍ പ്രതികാരദുര്‍ഗ്ഗയുമായ കണ്ണകിയെ അനുസ്മരിപ്പിക്കുന്നത്. മോഷണം പോയ ചിലങ്കയെപ്പറ്റിയുള്ള പരാമര്‍ശവും ചിലപ്പതികാരകഥയെ ദ്യോതിപ്പിക്കുന്നു. ഗംഗ-നാഗവല്ലി എന്നീ പാത്രങ്ങളുടെ ദ്വന്ദ വ്യക്തിതം മലയാ‍ളം-തമിള്‍ എന്നീ ഭാഷകളുടെയും സംസ്കാരങ്ങളുടെയും ദ്വന്ദാത്മകതയില്‍ നിന്നും കടഞ്ഞെടുത്തതാണ്. നാഗവല്ലി തെലുഗുവോ ഹിന്ദിയോ ആണ് സംസാരിച്ചിരുന്നെങ്കില്‍ ഈ കഥ അറു വഷളാകുമായിരുന്നില്ലേ? അതുകൊണ്ടാണ് ഈ കഥ കേരളത്തിനു പുറത്തവതരിപ്പിക്കുംബോള്‍ അതിന്റെ ആത്മാവിനു കോട്ടം തട്ടുന്നുവെന്ന് ഞാന്‍ എഴുതിയത്.

2. ഇത് കതിരവന്‍ സിനിമ അത്ര ശ്രദ്ധയോടെ കാണാത്തതിന്റെ ഓര്‍മ്മക്കുറവില്‍ നിന്നും എഴുതാപ്പുറം വായിക്കുന്നതാണ്! :-) നകുലന്‍ ഒരിക്കലും ഗംഗയുടെ ലൈഗികാഭിലാഷത്തെ അവഗണിക്കുകയോ, “ഗംഗ പോയി ഉറങ്ങിക്കോ” എന്ന് പറയുകയോ ചെയ്യുന്നില്ല. മാടംബള്ളിയിലെ ആദ്യ രാതിയില്‍ കട്ടിലില്‍ കിടന്നു വായിച്ച് ഉറക്കത്താല്‍ മിഴികളടയുന്ന ഗംഗ ജോലി ചെയ്യുന്ന നകുലനോടു പറയുന്നു : “കിടക്കാന്‍ നേരത്തൊന്നു വിളിച്ചേക്കണേ നകുലേട്ട, എനിക്കുറക്കം വരുന്നു”. നകുലന്‍ “ആയിക്കോട്ടേ..” എന്ന് മറുപടിയും പറയുന്നു. ഇത് സൂചിപ്പിക്കുന്നത് ഈ ദംബതിമാരുടെ ലൈഗികതയാല്‍ കെട്ടുറപ്പിച്ച പരസ്പരാ‍നുരാഗമാണ്. മഹാദേവന്‍ ഗംഗയുടെ പഴയ കാമുകനുമല്ല! നാഗവല്ലി പഴയ കാരണവരുടെ വെപ്പാട്ടിയായാണ് സിനിമയില്‍ പറയുന്നത്. “തമിള്‍നാട്ടില്‍ നിന്നും ഒരു നൃത്തക്കാരിയെ മേടമേല്‍ കൊണ്ടുവന്നു താമസിപ്പിച്ചിരുന്നു” എന്നാണ്‍ കുഞ്ഞമ്മ ഗംഗയോടു പറയുന്നത്. ഗംഗയുടെ കുട്ടിക്കാലത്തെ ഏകാന്തതയും അതില്‍ നിന്നുടലെടുത്ത ഭാവനാസമ്പന്നമായ മനസ്സുമാണ്‍ നാഗവല്ലിയുമായി താദാത്മ്യം പ്രാപിക്കാനുള്ള കാരണമായി പറയുന്നത്.

3. ഒരു സാധാരണ മലയാളി വനിതയെ അവതരിപ്പിക്കാന്‍ ശോഭനയേക്കാളേറെ പാടവം ഉര്‍വ്വശി, മഞ്ജു, മീര എന്നിവര്‍ക്കുണ്ട് എന്നാണ്‍ എന്റെയും അഭിപ്രായം. എന്നാല്‍ നാഗവല്ലി കുടിയേറിപ്പാറ്ത്ത മനോരോഗിയായ ഗംഗ ഒരു അസാധാരണ, അമാനുഷിക നായികയാണ്‍. ഇപ്പറഞ്ഞ മൂന്നു പേര്‍ക്കും ഈ കഥാപാത്രത്തെ അവതരിപ്പിച്ച് വിജയിപ്പിക്കാന്‍ കഴിയില്ലെന്ന് എനിക്കുതോന്നുന്നു. സിനിമ ലാഘവത്തോടെ കണ്ട പലരും വിചാരിക്കുന്നു ശോഭനയിലെ അഭിനേത്രിക്ക് “വിടമാട്ടെ?...” സീന്‍ വന്ന് പൂര്‍ണ്ണമായും നാഗവല്ലിയായി മാറുന്നതുവരെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന്. എന്നാല്‍ അങ്ങനെയല്ലെന്നും പലസീനുകളിലും മനോരോഗിയായ ഒരാളുടെ ഭാവ-ചലനങ്ങല്‍ സൂക്ഷ്മതയോടെ ശോഭന അവതരിപ്പിച്ചു എന്നുമാണ്‍ എന്റെ ലേഖനത്തിലൂടെ പ്രധാനമായും ചൂണ്ടികാണിക്കാന്‍ ഉദ്ദേശിച്ചത്. അങ്ങിനെയുള്ള എട്ട് സീനുകള്‍ എന്റെ ലേഖനത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

4. ഗംഗ ഒരു നര്‍ത്തകിയല്ല. അതിനാല്‍ ഗംഗയുടെ മനോമണ്ഡലത്തില്‍ അവള്‍ നാഗവല്ലിയായിത്തീര്‍ന്ന് ന്രുത്തം ചെയ്യുംബോള്‍ മാത്രമേ ശുദ്ധമായ ഭരതനാട്യം ആവശ്യമുള്ളൂ. ഈ സീനുകല്‍ തികച്ചും സാങ്കല്പികവും ഗംഗയുടെ വിഭ്രാന്തമായ മനസ്സിന്റെ സൃഷ്ടിയുമാണ്‍ (അതിനാല്‍ വേഷങ്ങളുടെ അനുയോജ്യതയെ കുറിച്ചുള്ള ചര്‍ച്ചക്കു പ്രസക്തിയില്ല). ഗംഗയുടെ ശരിക്കുമുള്ള നൃത്തം ഭരതനാട്യത്തിന്റെ വികലമായ അനുകരണവും കോപ-താപങ്ങളാല്‍ ഭ്രാന്തമായ മുഖാഭിനയത്തോടു കൂടിയതുമാണ്‍. ഈ രണ്ടു തരം നൃത്തവും ശോഭന കഥക്കനുയോജ്യമായി അവതരിപ്പിച്ചു എന്നാണ്‍ നൃത്തം അല്പം പഠിച്ച, ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്ന, ഈയുള്ളവന്റെ എളിയ അഭിപ്രായം. ചേല പോലെയല്ലാത്ത മോഡേണ്‍ ഭരതനാട്യവസ്ത്രം അവസാന മാന്ത്രിക സീനുകളുടെ നാടകീയത വര്‍ദ്ധിപ്പിച്ചിട്ടേയുള്ളൂ.

ശ്രീവല്ലഭന്‍. said...
This comment has been removed by the author.
ശ്രീവല്ലഭന്‍. said...

ഈ കഴിഞ്ഞ ആഴ്ച 'ബുല്‍ ബുലയ്യ' ഫ്ലൈറ്റില്‍ വച്ചു കണ്ടു. അറു ബോര്‍. വിദ്യ ബാലന്‍ (അഭിനയം) ശോഭനയുടെ നാലയലത്തു വരില്ല. മുഴുവന്‍ സന്ദര്‍ഭങ്ങളും അതെ പടിയുന്ടെങ്കിലും ഒട്ടും ഇഷ്ടപ്പെട്ടില്ല.

Suraj said...

Dear Kishore,

An excellent review of an all-time classic, i should say.

In fact i myself had pondered 4 of those 5 scenes which you review here. Actually back in 1993 when the film was released and became a big hit, Shobhana was asked about how her background as a dancer had helped in detailing this character in a DoorDarsan interview. I sat up to hear her talk about these subtle acting moments. But to my disappointment, she completely disagreed with the interviewer and said she had a very hard time suppressing the dancer in her while portraying Ganga !!
Then i felt my viewpoint might have been a matter of simple chance. But now when i read your post, i feel i wasn’t the only one who had noticed these nuances.
Thanks for a great read!

suraj

Unknown said...

Hi Kishaore,

It was an excellent reiview yaarr.. I agreed with your comments too...I am so crazy about this movie..I saw this movie when I was studying 5th...But from that time onwards ..this is the only exceptional movie in malayalam cinema ever had...Anyway thanks a lot..Am a fan of Manichitrathazhu..