മലയാള ദിനപത്രങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന ചില വാര്‍ത്താ സാമ്പിളുകള്‍ (പേരു മാറ്റിയിട്ടുണ്ട്) താഴെ കൊടുത്തിരിക്കുന്നു:
“28 കാരനായ യുവാവ് ---വീട്ടില്‍ ഗോപാലന്റെ മകന്‍ ശോഭീന്ദ്രന്‍ ബൈക്കില്‍ ലോറിയിടിച്ച് മരിച്ചു.“
“---വീട്ടില്‍ ജോര്‍ജിന്റെ മകന്‍ ബിജുവും ---വീട്ടില്‍ തോമസിന്റെ മകള്‍ ബീനയും ഭരണങ്ങാനത്ത് പള്ളിയില്‍ വച്ച് ഇന്നു വിവാഹിതരായി.”
തലമുറകളായി ഇത്തരം വാര്‍ത്തകള്‍ വായിച്ചു ശീലിച്ചവര്‍ക്ക് ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന ആണധികാരത്തോടു ബന്ധപ്പെട്ടതും സ്ത്രീവിരുദ്ധവുമായ നിലപാടുകള്‍ പെട്ടെന്ന് മനസ്സിലായിക്കാണണമെന്നില്ല. പെറ്റു വളര്‍ത്തിയ അമ്മ എന്തുകൊണ്ടാണ് കുഞ്ഞിന്റെ മരണത്തില്‍ പോലും അദൃശ്യയാക്കപ്പെടുന്നത്? ജൈവശാസ്ത്രപരമായിപ്പോലും കുഞ്ഞിന് അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധത്തില്‍ക്കവിഞ്ഞ ഒരു ബന്ധം അഛന് അവകാശപ്പെടാന്‍ പറ്റില്ല.
ബഹുഭൂരിപക്ഷം റിപ്പോര്‍ട്ടര്‍മാരും പുരുഷന്മാരായതിനാലായിരിക്കാം ഇത്തരം നിലപാടുകള്‍ ഒരിക്കലും ചോദ്യം ചെയ്യപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്യാതെ പോകുന്നത്. വനിതകളായ പത്രപ്രവര്‍ത്തകര്‍ ഇക്കാര്യത്തെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് അറിയാനാഗ്രഹമുണ്ട്. മരുമക്കത്തായത്തിന്റെയും അമ്മദൈവങ്ങളുടെയും (മാതാ അമൃതാനന്ദമയിയെപ്പോലുള്ള ആള്‍ദൈവങ്ങളെയല്ല ഉദ്ദേശിച്ചത്!) നാട്ടിലാണ് ഇത്തരം മാധ്യമ വിക്രിയകള്‍ നടക്കുന്നത് എന്നത് മറ്റൊരു വൈരുധ്യം! “പെണ്ണെഴുത്ത്” എന്നത് വനിതകളുടെ സ്വതന്ത്ര ആത്മാവിഷ്കാരം മാത്രമായി ഒതുങ്ങുന്നതല്ല. മുഖ്യധാരാ മാധ്യമ റിപ്പോര്‍ട്ടിങ്ങ് ശൈലികളില്‍ സ്ത്രീ സമത്വത്തോടുകൂടിയ പൊളിച്ചെഴുത്തുകള്‍ ഉടനടി ആവശ്യമാണ്.
Monday, July 21, 2008
Saturday, June 28, 2008
ഇരട്ട ആത്മഹത്യകള്‍
ബ്ലോഗു ചെയ്തിട്ടു കുറച്ചു നാളായി. മാതൃഭൂമിയിലെ ലേഖനം തയ്യാറാക്കി പ്രസിദ്ധീകരിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ഒരു ചെറിയ ‘ബ്ലോഗിടവേള’ വന്നുവെന്നു മാത്രം. കേരളത്തിലെ ഒരു സുഹൃത്തു വഴി ഇന്നലെ കിട്ടിയ ന്യൂസ്പേപ്പര്‍ കട്ടിങ് വായിച്ചപ്പോള്‍ ഒരു ബ്ലോഗ് പോസ്റ്റിടാമെന്നു കരുതി.
കമിതാക്കളായ രണ്ടു യുവാക്കള്‍ കൊച്ചിയില്‍ തീക്കൊളുത്തി ആത്മഹത്യ ചെയ്തതിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ന്യൂസ് റിപ്പോര്‍ട്ട് വായിക്കൂ. സ്വവര്‍ഗ പ്രണയികളുടെ ഇതു പോലെയുള്ള ഇരട്ട-ആത്മഹത്യകള്‍ കാരണ സഹിതം തന്നെ ന്യൂസ്പേപ്പറുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ തുടങ്ങിയത് നല്ലകാര്യം തന്നെ. പല നാളുകളിലായി കേരളത്തിലെ പത്രങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സ്വവര്‍ഗപ്രണയിനി-ഇരട്ട-ആത്മഹത്യ(lesbian double suicide)കളുടെ പട്ടിക യുനൈറ്റഡ് നേഷന്‍സിന്റെ മനുഷ്യാവകാശ കമ്മീഷണറുടെ
ഈ വെബ്സൈറ്റില്‍ കാണാം.

തമിഴ്നാടില്‍ ഇതേ കാരണത്താല്‍ കഴിഞ്ഞ മാസം നടന്ന രണ്ടു വനിതകളുടെ ഇരട്ട ആത്മഹത്യകള്‍ അവിടെ തുറന്ന ചര്‍ച്ചകള്‍ക്കും സംഘടിതമായ ബോധവല്‍ക്കരണത്തിനും വഴി തെളിച്ചിരുന്നു. കേരളത്തിലെ സ്വവര്‍ഗപ്രണയിനികള്‍കായി ‘സഹയാത്രിക’ എന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ മലയാളി പുരുഷന്മാരുടെ കൌണ്‍സലിങ്ങിനും ആത്മഹത്യ-പ്രതിരോധത്തിനുമായി ഏതെങ്കിലും സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.

Sunday, February 17, 2008
ലജ്ജാവതിക്ക് അയിത്തം?
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ ഡിസംബറില്‍ വന്ന ജനപ്രിയ സംഗീതത്തെക്കുറിച്ചുള്ള പ്രത്യേക പതിപ്പിലെ ജാസി ഗിഫ്റ്റുമായുള്ള അഭിമുഖം അല്പം കൌതുകത്തോടെയാണ് വായിച്ചത്. മലയാള സംഗീത ലോകം തനിക്കും “ലജ്ജാവതിയേ“ എന്ന ഗാനത്തിനും അയിത്തം കല്‍പ്പിച്ചു നിര്‍ത്തി അകറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് അദ്ദേഹം വിചാരിക്കുന്നു. മാത്രവുമല്ല ശാസ്ത്രീയ സംഗീതത്തെ ‘ഉന്നത‘ജാതിക്കാരുടെ സംഗീതമാക്കി ചിത്രീകരിച്ച് ജനപ്രിയ സംഗീതത്തിന്റെ ശത്രുപക്ഷത്തു നിര്‍ത്താനും അദ്ദേഹം തുനിയുന്നു.
-----------------------------------------------------------------
അഭിമുഖത്തില്‍ നിന്നുള്ള ജാസിയുടെ ചില ഉദ്ധരണികള്‍:
1. "(ഇന്ത്യയുടെ)പരമ്പരാഗത സംഗീതവുമായി ഇനി അധിക കാലം
മലയാളിക്കു മുന്നോട്ടു പോവാനാവില്ല”
2. “ശാസ്ത്രീയ സംഗീതം പഠിക്കാതിരുന്നത് നല്ലതായിട്ടാണ് എനിക്കു തോന്നിയത്”
3. “ശാസ്ത്രീയ സംഗീതത്തിന്റെ അതിപ്രസരമാണ് മലയാള സിനിമയില്‍”

ഈ നൂറ്റാണ്ടിലെ വന്‍ ജനപ്രീതിയാര്‍ജ്ജിച്ച, എനിക്കിഷ്ടപ്പെട്ട ഒരു ഗാനമാണ് ജാസി സംവിധാനം ചെയ്തു പാടിയ “ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍”. എന്നാല്‍ ചില ഇംഗ്ലീഷ് വരികളും പാശ്ചാത്യ ശൈലിയിലുള്ള ഓര്‍ക്കസ്റ്റ്റേഷനുമുണ്ടെകിലും ലജ്ജാവതി അടിസ്താനപരമായി ഭാരതീയമായ മെലഡി തന്നെയാണ്. അതിനാലാണ് സംവിധായകനായ ജയരാജിന് കഥകളി, മോഹിനിയാട്ടം, പുലികളി തുടങ്ങിയ ദൃശ്യങ്ങള്‍ ഇതിന്റെ ചിത്രീകരണത്തില്‍ വിജയകരമായി ഉപയോഗിക്കാന്‍ കഴിഞ്ഞത്. താരതമ്യം ചെയ്യുകയാണെണ്‍കില്‍ ഇതെപോലെ ഫാസ്റ്റായ അടിപൊളിപ്പാട്ടാണ് സ്വപ്‌നക്കൂടിലെ “കറുപ്പിനഴക്.....”. എന്നാല്‍ പൂര്‍ണ്ണമായും പാശ്ചാത്യ ശൈലിയില്‍ ചെയ്ത ഗാനമാണ് ഇത്. പറഞ്ഞു വരുന്നത് സംഗീതം ഇന്ത്യനാണെങ്കിലും വെസ്റ്റേണാണെങ്കിലും കേള്‍ക്കാനിമ്പമുണ്ടെങ്കില്‍ ജനത്തിനിഷ്ടപ്പെടും. ഹിറ്റാവുകയും ചെയ്യും. ജാസി ഗുരുതുല്യനായി കാണുന്ന എ.ആര്‍.റഹ്മാന്‍ പോലും തന്റെ മിക്കഗാനങ്ങളിലും ഭാരതീയമായ മെലഡിയാണ് ഉപയോഗിക്കുന്നത്. പാശ്ചാത്യശൈലിയിലുള്ള ഇലക്ട്രോണിക് ഉപകരണ സംഗീതമുപയോഗിച്ച് റഹ്മാന്‍ തന്റെ മെലഡികള്‍ക്ക് പുതുമ നല്‍കുന്നു എന്നു മാത്രം.
ഇനി സിനിമയിലെ ശാസ്ത്രീയ സംഗീതത്തെ കുറിച്ച്. സിനിമയിലെ ഗാനങ്ങള്‍ ലളിതമായോ (ഉദാ: മഞ്ഞള്‍ പ്രസാദവും)അതോ സ്വരപ്രസ്താരത്തോടെ/അതി-ഗമകങ്ങളോടെ കച്ചേരി ശൈലിയിലോ (ഉദാ: രാമകഥാ ഗാനലയം) ആവാം. എങ്ങിനെയുള്ള പാട്ടാണെങ്കിലും അത് രൂപഭദ്രതയുള്ള മെലഡിയാണെങ്കില്‍ അതിന്നടിസ്താനമായി ഒരു രാഗംകാണുമെന്നത് തീര്‍ച്ചയാണ്. രൂപഭദ്രതയുള്ള മെലഡിയുടെ പലതരത്തിലുള്ള തരം തിരിവിനേയാണല്ലോ ഭാരതീയസംഗീതത്തില്‍ ‘രാഗം’എന്ന് പറയുന്നത്. മഞ്ഞള്‍ പ്രസാദം മോഹനത്തിലും രാമകഥാ ഗാനലയം ശുഭപന്തുവരാളിയിലുമാണ് ( മലയാള ഗാനങ്ങളുടെ രാഗപ്രകാരമുള്ള പട്ടിക ഇവിടെ ). അതിനാല്‍ മെലഡിയിലതിഷ്ടിതമായ ഭാരതീയ സംഗീതത്തില്‍ നിന്ന് ശാസ്ത്രീയസംഗീതത്തെ വേര്‍തിരിച്ചു നിര്‍ത്താവാവില്ല തന്നെ. ലളിതമായ സിനിമാ ഗാനങ്ങള്‍ ചെയ്യാന്‍ ശാസ്ത്രീയ സംഗീതത്തിലുള്ള പരിജ്ഞാനം ആവശ്യമില്ല. ജാസി തന്നെ സംഗീതം നല്‍കിയ ഗാനങ്ങളായ “ലോകാ സമസ്താ സുഖിനോ”(ശുദ്ധധന്യാസി), “അലകടളിനലകളില്‍ ഒഴുകിയ“(ഹംസധ്വനി) എന്നിവ ഉദാഹരണം. ലജ്ജാവതി പോലും സിന്ധുഭൈരവിയും നടഭൈരവിയും ചേര്‍ന്ന ഒരുമിശ്രണമല്ലേ എന്നാണ് എന്റെ സന്ദേഹം! ശാസ്ത്രീയ ഗാനങ്ങള്‍ എന്നാല്‍ ഒച്ചിഴയുന്നതുപോലെയുള്ള വേഗത്തിലുള്ള മുഷിപ്പനായ ഗാനങ്ങള്‍ മാത്രമാണ് എന്നു വിചാരിക്കുന്നവര്‍ കടുകു വറുക്കുന്ന ദ്രുതഗതിയില്‍ മൂന്നാം കാലത്തില്‍ പാടുന്ന വര്‍ണ്ണങ്ങളോ തില്ലാനകളോ കേട്ടിരിക്കാനിടയില്ല. സിനിമാപാട്ട് ലളിതമാണോ സങ്കീര്‍ണ്ണമാണോ ഫാസ്റ്റാണോ സ്ലോയാണോ നാടനാണോ ഫോറിനാണോ എന്നൊക്കെ തീരുമാനിക്കുന്നത് നിനിമയിലെ കഥാ സന്ദര്‍ഭം മാത്രമാണ്. സംഗീതസംവിധായകന് ഇക്കാര്യം തീരുമാനിക്കുന്നതില്‍ യാതൊരു സ്വാതന്ത്ര്യവുമില്ല. ഇത് മനസ്സിലാക്കാതെ ശാസ്ത്രീയ സംഗീതത്തെ മൊത്തം അടച്ചാക്ഷേപിക്കുന്നത് സംഗീതത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് വ്യക്തമായി ചിന്തിക്കാതെ നടത്തുന്ന ബാലിശമായ അഭിപ്രായപ്രകടനമായി തോന്നുന്നു. അല്‍പ്പം ശാസ്ത്രീയമായി പഠിക്കുന്നത് ജന്മസിദ്ധമായ സംഗീത വാസനയെ പരിപോഷിപ്പിക്കുകയേ ഉള്ളൂ.
അവസാനമായി സംഗീതത്തിലെ മേലാള/കീഴാള തരംതിരിവുകളെക്കുറിച്ച് ചില ചിന്തകള്‍. ഇന്ത്യയിലെ ജാതി വ്യവസ്ഥ എന്നത് പാരമ്പര്യമായി കുടുംബങ്ങള്‍ തുടര്‍ന്നു വന്ന കുലത്തൊഴിലുകളില്‍ അധിഷ്ടിതമാണല്ലോ. ഇതനുസരിച്ച് ഓരോരുത്തരും അവരുടെ പിതാവില്‍ നിന്നു പഠിച്ച കുലത്തൊഴില്‍ മാത്രം ചെയ്ത് ജീവിതം നയിച്ചിരുന്നു. നായന്മാര്‍ യോദ്ധാക്കളായും കൃഷിപ്പണി നടത്തിച്ചും പുലയര്‍ കൃഷി ചെയ്തും ഈഴവര്‍ കള്ള് ചെത്തിയും തമ്പുരാക്കന്മാര്‍ രാജ്യം ഭരിച്ചും മാത്രം ജീവിച്ചു പോന്നു. അങ്ങനെയുള്ള ചുറ്റുപാടില്‍ കലകള്‍ പഠിക്കുക/ആസ്വദിക്കുക എന്നത് മെയ്യനങ്ങി തൊഴില്‍ ചെയ്യുന്ന,കുറഞ്ഞ വരുമാനക്കരായ ‘താഴ്ന്ന’ ജാതിയില്‍പ്പെട്ടവര്‍ക്ക് അസാധ്യവുമായിരുന്നു. അതിനാല്‍ തന്നെ പണ്ടുമുതലേ കലകളില്‍ ഉന്നതജാതിക്കാരുടെ ആധിപത്യം ഉണ്ടെന്നുള്ളത് ഒരു ചരിത്രസത്യമാണ്. എന്നാല്‍ സ്വാതന്ത്ര്യവും ജനാധിപത്യവും നിയമവാഴ്ചയും പൊതുവിദ്യാഭ്യാസവും വന്നതോടെ ഏവര്‍ക്കും അവരവരുടെ കഴിവുകള്‍ക്കും വിദ്യാഭ്യാസത്തിനുമനുസരിച്ചുള്ള ജോലികള്‍ ചെയ്യാമെന്നായി. സംഗീതമുള്‍പ്പെടെയുള്ള കലകളുടെ ശിക്ഷണം പൊതു സ്ഥാപനങ്ങളായ സര്‍വ്വകലാശാലകളും കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങളും ഏറ്റെടുത്തു. കേരളത്തിലെ ഒന്നാം നിര സംഗീതജ്ഞരുടെ പട്ടിക തയ്യാറാക്കിയാല്‍ കാണാം ജാതി-മത അതിര്‍ വരമ്പുകള്‍ ഇവിടത്തെ സംഗീതലോകത്ത്
എന്നേ ഭേദിച്ചു കഴിഞ്ഞുവെന്ന്.
യേശുദാസ് - കൃസ്ത്യന്‍
രവീന്ദ്രന്‍ മാഷ് - പാണന്‍
കലാമണ്ഡലം ഹൈദരാലി (സോപാനം) - മുസ്ലീം
നെയ്യാറ്റിങ്കര വാസുദേവന്‍ (കര്‍ണ്ണാടിക്) - ദളിത്(?)
രാഘവന്‍ മാഷ് - അരയന്‍
ദേവരാജന്‍ മാഷ് - ആശാരി(?)
അര്‍ജ്ജുനന്‍ മാഷ് - ആശാരി
ബാബുരാജ് മാഷ് - മുസ്ലീം
വിദ്യാധരന്‍ മാഷ് - വേലന്‍
ഇസൈജ്ഞാനി ഇളയരാജ - ദളിത്
(അവലംബം : സംഗീതിക മാസിക)
കലാ രംഗത്ത് ജാതി-മതപരമായ വിവേചനങ്ങള്‍ പാലിക്കുന്ന ചിലര്‍ ഇന്നും ഉണ്ടാകാം. അതിനെ തുറന്നു നേരിടുന്നതിനു പകരം പാശ്ചാത്യ ശൈലികളിലേക്ക് ഒളിച്ചോടുന്നത് ബുദ്ധിപരമായ ഭീരുത്വമാണ്. ജാതീയമായ വിവേചനങ്ങള്‍ ഒഴിവാക്കാനായി ഇന്ത്യയിലെ എല്ലാവരും ഇംഗ്ലീഷില്‍ മാത്രം സംസാരിക്കണമെന്ന് ഒരു ദളിത്-മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഈയിടെ പ്രസ്താവിച്ചതിനെയാണ് ഇത് ഓര്‍മ്മപ്പെടുത്തുന്നത്. ഇങ്ങനെയുള്ള ചിന്താരീതികള്‍ അപനിര്‍മ്മാണം ചെയ്താല്‍ വളരെ അപകടം പിടിച്ച പാശ്ചാത്യവംശീയ മേല്‍ക്കോയ്മയില്‍ ആണ് നാം ചെന്നെത്തി നില്‍ക്കുന്നത്. മേലാളം/കീഴാളം എന്ന് കലകളെ ദൃഢമായി തരംതിരിച്ചു നിര്‍ത്തുന്നത് കെട്ടുറപ്പിച്ച ജാതിവ്യവസ്തയിലേക്കുള്ള ഒരു തിരിച്ചുപോക്കായേ എനിക്കു കാണാന്‍ പറ്റുന്നുള്ളൂ. കലകള്‍ നാടനായാലും ഫോറിനായാലും ലളിതമായാലും ശാസ്ത്രീയമായാലും എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും പഠിക്കുവാനും ആസ്വദിക്കുവാനുമുള്ള ചുറ്റുപാടുകള്‍ ഉണ്ടായിരിക്കേണ്ടതാണ്.
വായനക്കാര്‍ക്ക് എന്തു തോന്നുന്നു?

Saturday, January 19, 2008
എയ്‌ഡ്‌സിനെപ്പറ്റി നാലു ഇന്ത്യന്‍ ഹ്രസ്വ ചലച്ചിത്രങ്ങള്‍
മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനായ ബില്‍ ഗേറ്റ്സിന്റെ ജീവകാരുണ്യ സംഘടനയായ “ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍“ എയ്‌ഡ്‌സിനെപ്പറ്റി നാലു ഇന്ത്യന്‍ ഹ്രസ്വ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു. സന്തോഷ് ശിവന്‍, മീരാനായര്‍, വിശാല്‍ ഭരദ്വാജ്, ഫാര്‍ഹാന്‍ അക്തര്‍ എന്നീ പ്രമുഖരാണ് സംവിധാന ചുമതല ഏറ്റെടുത്തിരിക്കുന്നത്. ലാഭേച്ഛയില്ലാതെ പൊതുജന ബോധവല്‍ക്കരണം മാത്രം മുന്നില്‍ക്കണ്ടു നിര്‍മ്മിച്ച്, സൌജന്യമായി വിതരണം ചെയ്യുന്ന ഈ ഹ്രസ്വ ചലച്ചിത്രങ്ങള്‍ സംവിധാന മികവും കലാമൂല്യവും ഒത്തു ചേര്‍ന്നവയാണ്.
3 ചിത്രങ്ങള്‍ ഹിന്ദിയിലും 1 കന്നടയിലുമാണ് എടുത്തിരിക്കുന്നത്. ശബാന ആസ്മി, പ്രഭുദേവ, ഇര്‍ഫാന്‍ ഖാന്‍, സമീര റെഡ്ഡി, ബൊമ്മന്‍ ഇറാനി തുടങ്ങിയ മുന്‍ നിര താരങ്ങള്‍ ഈ സംരംഭത്തില്‍ സഹകരിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. 15 മിനിറ്റോളം നീളമുള്ള ഈ ചിത്രങ്ങള്‍ സൌജന്യമായി ഇംഗ്ലീഷ് സബ്ടൈറ്റിലോടെ താഴെ കാണാം. ഡൌണ്‍ലോഡു ചെയ്യണമെങ്കില്‍ ഈ സൈറ്റില്‍ പോയാല്‍ മതി.
Prarambha (The Beginning)
ഈ കന്നട സിനിമ മലയാളികള്‍ക്കു സുപരിചിതനായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്തിരിക്കുന്നു. നായകനായി ജനപ്രിയ തെന്നിന്ത്യന്‍ താരം പ്രഭുദേവ.
Migration
എയ്‌ഡ്‌സിന്റെ ഗ്രാമ-നഗര വ്യത്യാസമില്ലാത്ത മുഖത്തെ മീരാ നായര്‍ അനാവരണം ചെയ്യുന്നു. പ്രമുഖ മുഖ്യധാരാ നടന്‍ ഇര്‍ഫാന്‍ ഖാന്‍ സ്വവര്‍ഗ്ഗപ്രണയിയായി വേഷമിടുന്നു എന്നതും ശ്രദ്ധേയമാണ്. സമീരാ റെഡ്ഡിയുടെ സതി-സാവിത്രി സ്റ്റീരിയോറ്റൈപ്പല്ലാത്ത ഭാര്യാ വേഷവും സൂക്‍ഷ്മതയോടെ അവതരിപ്പിച്ചിരിക്കുന്നു.
Blood Brothers
വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ഈ സസ്പെന്‍സ് ചിത്രത്തിന്റെ ആണിക്കല്ല് അതിന്റെ കഥയിലെ ആന്റി-ക്ലൈമാക്സ് തന്നെ!
Positive
ഫാര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തീം പിതാവിന്റെ എയ്‌ഡ്‌സ് ഒരു കുടുംബത്തെ എങ്ങിനെ മാറ്റിമറിക്കുന്നു എന്നതാണ്. ശബാനാ ആസ്മിക്കൊപ്പം ബൊമ്മന്‍ ഇറാനിയും പ്രധാന വേഷം ചെയ്യുന്നു.

Saturday, January 5, 2008
കൈവിട്ടുപോയ ‘ഭയങ്കരം’
കഴിഞ്ഞ മാസം നാട്ടില്‍ വെക്കേഷന്‍ ചിലവഴിക്കുന്ന കാലത്ത് പല മലയാളം ടിവി ചാനലുകളിലൂടെയും ബ്രൌസ് ചെയ്യുന്ന സമയത്താണ് മനസ്സിലായത് -- ‘ഭയങ്കരം’ എന്ന വാക്ക് ഇനി തിരിച്ചെടുക്കാനാവാത്ത വിധത്തില്‍ കൈവിട്ടു പോയിരിക്കുന്നു!!
ഭയം + കരം = ഭയങ്കരം (ഭയം ജനിപ്പിക്കുന്നത് എന്നര്‍ത്ഥം). ഇതു പോലെ ഉല്‍പ്പത്തിയുള്ള മറ്റൊരു വാക്കാണ് ‘സുഖകരം’. പക്ഷെ ഭയങ്കരത്തിന്റെ ഇന്നത്തെ ഉപയോഗത്തിലുള്ള അര്‍ത്ഥം ഭയങ്കരമായി മാറിയിരിക്കുന്നു! “എനിക്ക് ആ പാട്ട് ഭയങ്കര ഇഷ്ടമാണ്“ എന്നൊക്കെ മലയാള സാഹിത്യ നായകന്‍മാര്‍ വരെ ടെലിവിഷനിലൂടെ ഉച്ചത്തില്‍ പ്രസ്താവിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. “വളരെ നല്ലത്” എന്നാണെന്നു തോന്നുന്നു ഭയങ്കരത്തിന്റെ ഉത്തരാധുനിക അര്‍ത്ഥം! എല്ലാവരും ഇത് പുട്ടിനു തേങ്ങയിടുന്നത് പോലെ ആവശ്യത്തിലധികം നിത്യ സംഭാഷണങ്ങളില്‍ ഉപയോഗിക്കുന്നുമുണ്ട്.
ഇനി ഈ പുതിയ അര്‍ത്ഥത്തെ ഇരു കൈകളും നീട്ടി പുണരുകയല്ലാതെ നിവൃത്തിയില്ല. "God, grant me the serenity to accept the things I cannot change; the courage to change the things I can; and the wisdom to know the difference" എന്നാണല്ലൊ ലോകത്തിലെ ഏറ്റവും അര്‍ത്ഥവത്തായ പ്രാര്‍ത്ഥന.
ഈ ബ്ലോഗ് പോസ്റ്റ് നിങ്ങള്‍ക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടിട്ടുണ്ടാവുമെന്നു കരുതുന്നു :-)
വാല്‍ക്കഷ്ണം: നാട്ടില്‍ പോയ വിശേഷങ്ങളെക്കുറിച്ച് ഇംഗ്ലീഷിലെഴുതിയ ഈ പോസ്റ്റ് ഒന്നു വായിക്കൂ.

Saturday, December 1, 2007
മലയാള ഭാഷയിലെ ആദ്യത്തെ ‘പാന്‍ഗ്രാം’
മലയാള ഭാഷയിലെ ആദ്യത്തെ ‘പാന്‍ഗ്രാം’ഞാന്‍ തയ്യാറാക്കിയിരിക്കുന്നു!
*********************************************************************************
“അജവും ആനയും ഐരാവതവും ഗരുഡനും കഠോര സ്വരം പൊഴിക്കെ ഹാരവും ഒഢ്യാണവും ഫാലത്തില്‍ മഞ്ഞളും ഈറന്‍ കേശത്തില്‍ ഔഷധ എണ്ണയുമായി ഋതുമതിയും അനഘയും ഭൂനാഥയുമായ ഉമ ദുऽഖഛവിയോടെ ഇടതു പാദം ഏന്തി നിര്‍ഝരിയിലെ ചിറ്റലകളെ ഓമനിക്കുമ്പോള്‍ ബാലയുടെ കണ്‍കളില്‍ നീര്‍ ഊര്‍ന്നു വിങ്ങി.“

ഇത് വായിച്ചതോടെ എന്താണ് പാന്‍ഗ്രാം എന്ന് ചിലര്‍ക്കെങ്കിലും പിടികിട്ടിയിരിക്കും. അഞ്ജലിയുടേയും കാര്‍ത്തികയുടേയും പൊരുളന്വേഷിച്ച് C:\WINDOWS\Fonts ലെ ഫോണ്ടുഫയലുകളില്‍ തപ്പിയ ചിലരെങ്കിലും ഇംഗ്ളീഷിലുള്ള “The quick brown fox jumps over the lazy dog" എന്ന പ്രശസ്തമായ വാചകം കണ്ടിരിക്കും. ഇംഗ്ളീഷ് പിന്തുടരുന്ന ലാറ്റിന്‍ അക്ഷരമാലയിലെ പാന്‍ഗ്രാം ആണിത്. ഒരു ഭാഷയുടെ അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഏറ്റവും ചെറിയ വാചകത്തിനെയാണ് പാന്‍ഗ്രാം എന്നു പറയുന്നത്. ഫോണ്ടു നിര്‍മ്മിതിക്കും താരതമ്യത്തിനും വളരെ ഉപകാരപ്രദമാണ് പാന്‍ഗ്രാം. കൂടാതെ വാര്‍ത്താവിനിമയ സാങ്കേതികവിദ്യയിലും പാന്‍ഗ്രാം ഉപയോഗിക്കുന്നു.
വിക്കിപീഡിയയില്‍ പലഭാഷകളിലേയും പാന്‍ഗ്രാമുകള്‍ കൊടുത്തിട്ടുണ്ടെങ്കിലും ഒരൊറ്റ ഭാരതീയഭാഷയും പ്രതിപാദിച്ചിട്ടില്ല. തമിഴൊഴിച്ച് മറ്റെല്ലാ ഭാരതീയഭാഷകളും സംസ്കൃതത്തിലടിസ്ഥാനപ്പെടുത്തിയ അക്ഷരമാലയാണെന്നു തോന്നുന്നു ഉപയോഗിക്കുന്നത് . ഈ അക്ഷരമാലയിലെ 50ല്‍ അധികം വരുന്ന അക്ഷരങ്ങളാണ് ഭാരതീയഭാഷകളിലെ പാന്‍ഗ്രാം നിര്‍മ്മിതി ദുഷ്കരമാക്കുന്നത് . തമിഴില്‍ പാന്‍ഗ്രാം നിര്‍മ്മിതി എളുപ്പമാണ്. ഭാരതീയഭാഷകളില്‍ മലയാളമാണ് പാന്‍ഗ്രാം നിര്‍മ്മിതിയില്‍ ഏറ്റവൂം ദുഷ്കരം. കാരണം ദ്രാവിഡ ഭാഷയായ മലയാളത്തില്‍ ആദിദ്രാവിഡഭാഷയിലെ അക്ഷരങ്ങളോടൊപ്പം പില്‍ക്കാലത്ത് എല്ലാ സംസ്കൃതഅക്ഷരങ്ങളും കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
എന്റെ പാന്‍ഗ്രാമില്‍ അക്ഷരങ്ങളൊന്നും വിട്ടുപോയിട്ടില്ലെന്നു കരുതുന്നു. ഇതിനേക്കാള്‍ ചെറിയ, എന്നാല്‍ വളച്ചുകെട്ടിയതെങ്കിലും എന്തെങ്കിലും അര്‍ത്ഥമുള്ള, പാന്‍ഗ്രാം ആര്‍ക്കെങ്കിലും നിര്‍മ്മിക്കാന്‍ കഴിയുമെങ്കില്‍ എന്നെ അറിയിക്കുക. ഏറ്റവും ചെറിയതിനെ നമുക്ക് ഭാരതീയഭാഷയിലെ ആദ്യത്തെ പാന്‍ഗ്രാമായി വിക്കിപീഡിയയില്‍ ചേര്‍ക്കാം.
PS: “സമ്പൂര്‍ണ്ണവാചകം” എന്ന് പാന്‍ഗ്രാമിന് മലയാളത്തില്‍ പറയാം എന്ന് തോന്നുന്നു.

Subscribe to:
Posts (Atom)