Thursday, July 2, 2009

സ്വവർഗരതി നിയമവിധേയം!

ഇന്ത്യയിലെ ലൈംഗികന്യൂനപക്ഷങ്ങൾ കാത്തിരുന്ന ആ സുദിനം ഇന്ന് സമാഗതമായിരിക്കുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയുൾപ്പെടെയുള്ള അവരുടെ കോളനികളിൽ 1861ൽ അടിച്ചേൽ‌പ്പിച്ച “പ്രകൃതിവിരുദ്ധരതി”ക്കെതിരായ നിയമമാണ് IPC-377. പ്രായപൂർത്തിയായവർ പരസ്പരസമ്മതത്തോടെ സ്വകാര്യതയിൽ നടത്തുന്ന സ്വവർഗരതിയെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് ഡൽഹി ഹൈക്കോടതി ഇന്ന് വിധി പ്രഖ്യാപിച്ചിരിക്കുന്നു!!!


തുല്യത, വൈവിധ്യം, മതനിരപേക്ഷത എന്നിവ ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ലുകളാണെന്ന വസ്തുത ഉയർത്തിപ്പിടിച്ച ചരിത്രപ്രധാനമായ സംഭവമാണ് ഈ വിധിപ്രഖ്യാപനം.

1.മാതൃഭൂമി
2.മനോരമ
3.ബി.ബി.സി
4.എൻ.ഡി.ടി.വി
5.ടൈംസ് ഓഫ് ഇന്ത്യ
6.റീഡിഫ്
7.യാഹൂ
8.ന്യൂയോർക് ടൈംസ്
9.എക്സ്പ്രസ്
10.ദാറ്റ്സ് മലയാളം

36 comments:

കിഷോർ‍:Kishor said...

ഇന്ത്യയിലെ ലൈംഗികന്യൂനപക്ഷങ്ങൾ കാത്തിരുന്ന ആ സുദിനം ഇന്ന് സമാഗതമായിരിക്കുന്നു.

അനില്‍@ബ്ലോഗ് said...

ഏതു നിയമവും ദുരുപയോഗം ചെയ്യുന്ന നാട്ടില്‍ ഇതിന്റെ ഗതി എന്താവുമോ എന്തോ?
:)

ഓ.ടോ.
കുറേ ആയല്ലോ കണ്ടിട്ട്?

കിഷോർ‍:Kishor said...

എന്താ അനില്‍ ദോഷൈകദൃക്‌കാവുന്നത്?

ഇത്തരം നിയമങ്ങള്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയേ ഉള്ളൂ...“പ്രായപൂര്‍ത്തി”, “പരസ്പരസമ്മതം” എന്നിവ വാ‍യിക്കാന്‍ വിടല്ലേ...

ഓ.ടോ. ഞാനിവിടെ ഉണ്ടേ...:-)

cALviN::കാല്‍‌വിന്‍ said...

അനില്‍@ബ്ലോഗ്,

സാമൂഹ്യ സന്തുലിതാവസ്ഥ എങ്ങാനും അങ്ങ് തകർന്നു പോയാലോ ല്ലേ..

കിഷോർ,
കുറച്ചു കൂടേ കാക്കാം
'The Arya Samaj can never accept this. This cannot be applied to Hindu society or our beliefs,' Ganesh Tripathi, a senior priest of Delhi Arya Samaj Mandir, told IANS.

All India Muslim Personal Law Board's Kamal Farooqi said: 'This is a sad day for civilised society. It is not acceptable. They are playing with the future generations and civilised society.'

Maulana Abdul Khaleeq Madrasi, pro-vice chancellor of Darul Uloom, India's biggest Islamic seminary, told IANS over telephone: 'Scrapping such law is not justified. Islam does not allow such relationships. This is an attempt to impose Western culture on Indian society.'

Father Dominic Emmanuel added: 'We are against legalising (gay sex)... This is because what they do is unnatural and against the design and will of God.'

http://in.news.yahoo.com/43/20090702/812/tnl-gay-sex-legalised-in-india-religious.html

എല്ലാ എണ്ണവും കൂടേ ഒരുമിച്ചു അലറിക്കരച്ചിൽ തുടങ്ങിയിട്ടൂണ്ട്. എന്തോ ഒരു വികാരം വ്രണപ്പെട്ടാൽ പിന്നെ ഇവന്മാരു ഓടിക്കോളും സ്റ്റേ എന്നൊക്കെ പറഞ്ഞു...

Sree said...

I am not gay. I like sex with woman only, but that too is not allowed in this society. Sex is human right.. it is a right of any being in a civilised society. Religious fanatics deprive us of human rights; Modern society cannot afford to follow these religious people and their superstitions.
Free us from their clutches.. They like a frustrated society... for their own interests.
http://sreekumarb.wordpress.com/

കിഷോർ‍:Kishor said...

Sree,

If you are an adult(18+), woman is also an adult, there is mutual consent and there is no money involved, you two can have sex in privacy. There is no rule in the law-book against it.

The issue in India is that woman are suppressed/repressed sexually. Only woman themselves can change this situation. Men like you should be supportive of woman's freedom in all aspects of life, including partner choice.

അനില്‍@ബ്ലോഗ് said...

കിഷോര്‍,
അതില്‍ എനിക്ക് സംശയമുണ്ട്.
ഉഭയകഷിസമ്മതത്തോടെ ഒരു സ്ത്രീയുമായി ഹോട്ടല്‍ മുറിയിലോ മറ്റോ സ്വതന്ത്രമായി ലൈംഗിക ബംന്ധത്തില്‍ ഏര്‍പ്പെടാമെന്നാണോ?
അങ്ങിനെയെങ്കില്‍ തുല്യനീതി തന്നെ.
:)

നമ്മള്‍ മുന്‍ പോസ്റ്റില്‍ ചര്‍ച്ച ചെയ്ത് ഒരു വശം വീണ്ടും ചോദിക്കട്ടെ, സ്വവര്‍ഗ്ഗ രതിയും സ്വവര്‍ഗ്ഗാനുരാഗവും രണ്ടും ഒന്നാണോ? അല്ലെന്നാണ് എന്റെ ധാരണ. രണ്ടും ഒന്നാണെന്ന് രീതിയിലാണ് കേസും അനുബന്ധ വാര്‍ത്തകളും വരുന്നതെന്ന് തോന്നുന്നു. ഏതായാലു അത്ര ലളിതമായിരിക്കില്ല കാര്യങ്ങള്‍.

കിഷോർ‍:Kishor said...

അനില്‍, പിന്നല്ലതെ! താന്‍ തന്നിഷ്ടപ്രകാരം പണത്തിനു വേണ്ടിയല്ല്ലാതെ ചെയ്തതാണെന്ന് കോടതിയില്‍ (അവിടെ എത്തിയെങ്കില്‍) പറയാനുള്ള ധൈര്യം പെണ്ണിനു വേണം.

രതി വെറും രതിയാണോ, പ്രണയത്തില്‍ നിന്നുണ്ടായതാണോ എന്നതൊക്കെ വ്യക്തിപരമായ കാര്യങ്ങള്‍..

ViswaPrabha | വിശ്വപ്രഭ said...

സ്വതന്ത്രഭാരതത്തിന്റെ, സ്വതന്ത്രഭാരതീയന്റെ ചരിത്രത്തിൽ തീർച്ചയായും ഇതൊരു സുദിനം തന്നെയാണു്.

വ്യക്തിയുടെ നൈസർഗ്ഗികസ്വാതന്ത്ര്യത്തിൽ സ്യൂഡോസമൂഹവും ഭരണകൂടവും നൂറ്റാണ്ടുകളായി, അതോ സഹസ്രാബ്ദങ്ങളായി അടിച്ചുകയറ്റിയിരിക്കുന്ന കാരിരുമ്പാണികളിൽ ഒന്നാണു് ഇന്നു് കോടതി പറിച്ചെറിഞ്ഞുകളഞ്ഞിരിക്കുന്നതു്.
ഇനിയും വരാനിരിക്കുന്ന, വരേണ്ടിത്തന്നെയിരിക്കുന്ന ഒരുപാടു നിയമങ്ങൾക്കു് വഴികാട്ടിയാവും അത്രയൊന്നും പ്രാധാന്യം ഇപ്പോൾ തോന്നില്ലാത്ത ഈ ചെറിയ തിരുത്ത്. പത്തോ നൂറോ കൊല്ലത്തിനുശേഷം നമ്മുടെ ചരിത്രം പഠിക്കുന്ന വിദ്യാർത്ഥിയ്ക്കു് ഈ ദിനം ഒരു മാർക്കിന്റെയെങ്കിലും ഉത്തരമായിത്തീരും. ഉറപ്പു്.


വ്യക്തിപരമായി സ്വവർഗ്ഗരതിയോടു യാതൊരുതരത്തിലും അനുഭാവമോ താൽ‌പ്പര്യമോ ഒരിക്കലും തോന്നിയിട്ടില്ല. അത്തരം ശീലങ്ങളിൽ എങ്ങനെയാണു് അനുഭൂതിയുടെ ഒരു തരിയെങ്കിലും ഉണ്ടാവുക എന്നു് എപ്പോഴും ഒട്ടൊരു അറപ്പോടെ അത്ഭുതപ്പെടുന്നുമുണ്ടു്.
എന്നിരുന്നാലും, സത്യമായ, പരിപൂർണ്ണമായ ജനാധിപത്യത്തിനുനേരെ നടക്കുന്ന ഏറ്റവും ഒന്നാമത്തെ ബലാൽക്കാരമാണു് സമൂഹത്തിനു് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്ത ഇത്തരം വ്യക്തിബന്ധങ്ങളിൽ സർക്കാർ നിയമങ്ങൾ കൊണ്ടു് കൂച്ചുവിലങ്ങിടൽ എന്നു് തീവ്രമായി വിശ്വസിക്കുന്നു ഞാനും.

വെള്ളതേച്ചുമിനുക്കിവെച്ചിരിക്കുന്ന നമ്മുടെ സദാചാരക്കുഴിമാടങ്ങളിൽ ഇനിയുമുണ്ടേറെ ചട്ടങ്ങളും കുരുക്കുകളും. ആണിനേയും പെണ്ണിനേയും സ്വയവും അന്യോന്യവും ശപിച്ചുകൊണ്ടേ ജീവിതം മുടിച്ചുതീർക്കേണ്ടിവരുന്ന ഈ കാലം ഇന്നത്തോടെ പൊലിഞ്ഞുപോയിത്തുടങ്ങട്ടെ.

Inji Pennu said...

Great News this is, for India!

Suvi Nadakuzhackal said...

But religious fanatics have already started making a big fuss about it already. That is sure going to slow down the politicians' desire to implement the new court order.

Suvi Nadakuzhackal said...

I hope the majority of the Indian people are going to look at it in the positive spirit.

deepdowne said...

Great news!

cibu cj said...

ഇതുപോലെ വിക്ടിമില്ലാത്തവയൊക്കെയും കുറ്റങ്ങളല്ലാതായിമാറണം.

ഹോമോസെക്ഷ്വാലിറ്റിയെയും എയിഡ്സിനേയും കൂട്ടിക്കുഴക്കുന്ന മതങ്ങളുടെ പൊളിറ്റിക്സ് കാണുമ്പോൾ ചൊറിഞ്ഞു കയറുന്നുണ്ട്. ഇവരുടെയൊക്കെ പിന്നാലെ നടക്കാൻ ഇക്കാലത്തും ആളുകളുണ്ടല്ലോ. പൊട്ടന്മാര്‌.

കിഷോർ‍:Kishor said...

വിശ്വപ്രഭ: സദാചാരത്തിന് സ്വവർഗപ്രണയികൾ എതിരല്ല. ആൺ-പെൺ ജോഡി മാ‍ത്രം, വിവാഹത്തിനുള്ളിൽ മാത്രം പ്രണയവും രതിയും ആസ്വദിക്കണമെന്ന് ശഠിക്കുന്നത് സദാചാരമല്ല! ദുരാചാരമാണ്.

ഇഞ്ചി, ഡീപ്ഡൌൺ, സിബു: പിന്തുണയ്ക്ക് നന്ദി...

സുവി: എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു നിയമവും ഉണ്ടാകില്ല! സത്യവും ശരിയും - അതുമാത്രമാകണം നിയമത്തിന്റെ വഴി.

കാപ്പിലാന്‍ said...

:)

congrats

എതിരന്‍ കതിരവന്‍ said...

താമസിച്ചാണെങ്കിലും കോടതി ഇതൊക്കെ അറിഞ്ഞു തുടങ്ങിയിരിക്കുന്നു.

suraj::സൂരജ് said...

പാ‍ശ്ചാത്യരാജ്യങ്ങളില്‍ ഹോമോസെക്ഷ്വാലിറ്റി പോലൊരു വിഷയത്തില്‍ ആരംഭിച്ച വിപുലമാ‍യ സാമൂഹ്യചര്‍ച്ചകള്‍ നിയമപരമായ നടപടികളായി പരിണമിക്കുന്നതിനിടയിലുള്ള നീണ്ടകാലതാമസം വച്ചുനോക്കുമ്പോള്‍ ഇന്ത്യ സൂപ്പര്‍ ഫാസ്റ്റായി പ്രതികരിച്ചിരിക്കുന്നു.
ഛക് ദേ !

ഹോമോസെക്ഷ്വാലിറ്റിയെ ലീഗലൈസ് ചെയ്യുക എന്ന ചരിത്രപ്രാധാന്യം മാത്രമല്ല ഈ വിധിക്ക്, ഉഭയസമ്മതത്തോടെ രതിയിലേര്‍പ്പെടുന്ന ഹെറ്റെറോസെക്ഷ്വത്സിനെയും “പ്രകൃതിവിരുദ്ധ”ത്തിനു പിടിച്ച് അകത്തിടാനുള്ള ഒരു വകുപ്പാണ് ഇടിച്ച് നിരത്തപ്പെട്ടത്. ഒരര്‍ത്ഥത്തില്‍ പൌരന്റെ ബെഡ് റൂമില്‍ സദാചാരപ്പൊലീസ് കളിക്കാനുള്ള ഭരണകൂടത്തിന്റെ ഒരു വടി ഇല്ലാതായിരിക്കുന്നു.

ഇത്തരമൊരു തൊട്ടാല്‍ പൊള്ളുന്ന വിഷയം സജീവ സാമൂഹ്യചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച ചിദംബരമടക്കമുള്ള കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ക്കും ജുഡീഷ്യല്‍ ആക്റ്റിവിസം ഇങ്ങനെയുമാവാം എന്ന് കാണിച്ചുതന്ന ജഡ്ജിമാര്‍ക്കും വണക്കം.മതപ്രാന്തന്മാരുടെ കിഴങ്ങത്തരങ്ങള്‍ക്ക് കാതോര്‍ക്കാതെ എത്രയും പെട്ടെന്ന് അമെന്‍ഡ്മെന്റ് നടപ്പിലാക്കാന്‍ കൂടി കഴിയട്ടെ സര്‍ക്കാരിന്.

Ardramaanasam said...

hello kishore,

sorry for the out of context comment. looks like u r also a music lover. so u might want to check out these sites.

http://malayalamsongslyrics.com/
http://www.eenam.com/

regards,
ardra.

കിഷോർ‍:Kishor said...

കാപ്പിലാനേ.... :-)

എതിരേട്ടാ, ഇന്ത്യൻ ഭരണഘടനയും ശാസ്ത്രസത്യവും അനുസരിച്ചല്ലേ കോടതിക്കും വിധിപ്രഖ്യാപിക്കാൻ പറ്റൂ? ഞാൻ ഇതിനെപറ്റി 2004 മുതൽ തന്നെ നെറ്റിൽ തുറന്നുപറയാൻ തുടങ്ങിയിട്ടുണ്ട്.

സൂരജ്, 1993ൽ തന്നെ 377 എതിരായുള്ള നീക്കങ്ങൾ ഞങ്ങൾ തുടങ്ങിയിരുന്നു. ഇതൊന്നും നിങ്ങളാരും അറിഞ്ഞിരിക്കാൻ ഇടയില്ല. കോടതി രണ്ടോ മൂന്നോ തവണ അപ്പീൽ തള്ളിക്കളഞ്ഞിട്ടുണ്ട്.

എന്തായാലും ഇന്നലെ മുതൽ ഒരു കുഞ്ഞും ഇന്ത്യയിൽ ജന്മനാ കുറ്റവാളിയായി പിറന്നുവീഴില്ല!!

ആർദ്രേ, സംഗീതമില്ലാതെ എനിക്കു ജീവിതത്തിൽ പിടിച്ചുനിൽക്കാൻ പറ്റുമായിരുന്നില്ല. MSL/MSI എല്ലാം ഞാൻ നോക്കാം. ഇവയെപ്പറ്റി ഒരു ബ്ലോഗും വരുന്നുണ്ട്, വൈകാതെ.

nalan::നളന്‍ said...

India does shine at times !!

N.J ജോജൂ said...

ഈ വിധി സുപ്രധാനമാണെന്നതില്‍ തര്‍ക്കമില്ല. "സ്വകാര്യത" "പരസ്പരസമ്മതം" എന്നീ രന്ടു ക്സ്ലോസുകളുള്ളിടത്തോളം അതില്‍ ആശങ്കകള്‍ക്കു വകയുമില്ല.
ലീഗലൈസു ചെയ്യുക എന്നാല്‍ പ്രോത്സാഹിപ്പിയ്ക്കുക എന്നല്ല അര്‍ത്ഥം. സ്വവര്‍ഗ്ഗലൈംഗീകതയെ പ്രോത്സാഹിപ്പിയ്ക്കേണ്ടതില്ല. അതേസമയം ലൈംഗീക ന്യൂനപക്ഷങ്ങളുടെ അവകാശമെന്നുള്ള നിലയ്ക്ക് അതിനെ കുറ്റകൃത്യമല്ലാതാക്കുകയായിരുന്നു.

മതങ്ങള്‍ക്ക് സ്വവര്‍ഗ്ഗ ലൈംഗ്ഗീകതയെ അംഗീകരിയ്ക്കാനാവില്ല. അതിനെതിരെ പ്രതിഷേധിയ്ക്കാനും, പ്രചാരണം നടത്തുവാനും ബോധവത്കരണം നടത്തുവാനും മതങ്ങള്‍ക്ക് അവകാശമുണ്ട്. സാഹചര്യങ്ങള്‍ക്കു വശംവദരായി ഇത്തരം പ്രവണതകളിലേയ്ക്ക് വീഴുന്നതു തടയാന്‍ മതങ്ങളുടെ ഇടപെടല്‍ സഹായിക്കുമെങ്കില്‍ തികച്ചും സ്വാഗതാര്‍ഹമായ കാര്യമാണ്‌.

cibu cj said...

ഒരുവന്റെ സ്വഭാവിക ഇൻക്ലിനേഷൻ എന്തെന്നു മനസ്സിലാക്കി അതു തിരഞ്ഞെടുക്കുകയാണ്‌ വേണ്ടത്. അതിനുള്ള സ്വാതന്ത്രമുള്ളസ്ഥലത്ത് പ്രോത്സാഹിപ്പിക്കലും വേണ്ട പ്രതിരോധിക്കലും വേണ്ട. ആ സ്വാതന്ത്രം മനുഷ്യനുകൊടുക്കാതിരിക്കുന്നതിലാണ്‌ മതങ്ങൾ എക്സ്പെർട്ടൈസ് ചെയ്യുന്നത്‌.

യൂസുഫ്പ said...

പ്രകൃതിക്കൊരു നിയമമുണ്ട് അതിന് വിരുദ്ധമാണ് ഈ വിധി. ഒട്ടും പൊറുക്കാവതല്ല.

ViswaPrabha | വിശ്വപ്രഭ said...

ഹ ഹ ഹ ഹ!

|santhosh|സന്തോഷ്| said...

ഈ യൂസുഫ്കയുടെ ഒരു കാര്യം!!.. ഹോ പോസ്റ്റ് വായിച്ച് ആകെ സീരിയസായി ഇരിക്കുമ്പോഴാണ് ഇക്കായുടെ ഈ തമാശ വായിക്കുന്നത്.. ചിരിച്ചിരിച്ച് പണ്ടാറടങ്ങി. :)

nalan::നളന്‍ said...

യൂസുഫ്കയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല...
പ്രകൃതിയുടെ നിയമം പുത്തകത്തില്‍ എഴുതി വച്ചിരിക്കുന്നതല്ലെന്നു മനസ്സിലാക്കുന്നവര്‍ ചുരുക്കമാണു.
സ്വവര്‍ഗ്ഗരതി സകലമാന ജീവജാലങ്ങളിലും സാധാരണമാണു താനും, അതായത് പ്രകൃതിവിരുദ്ധമല്ലയെന്നു. അതിനെ നിരോധിക്കുന്നതാണു പ്രകൃതിവിരുദ്ധം. മതങ്ങളുടെ അസഹിഷ്ണുത വച്ചു പൊറുപ്പിക്കേണ്ട ബാധ്യത ഭരണകൂടം ഏറ്റെടുക്കേണ്ടതില്ല.

|santhosh|സന്തോഷ്| said...

പ്രകൃതി, സ്വയം രക്ഷക്കായും സുരക്ഷിതത്തിനായും മനുഷ്യനടക്കം സകല ജീവികളിലും അണിയിച്ച കവചിത സംരക്ഷണം, മത ശാസനപ്രകാരം മനുഷ്യനില്‍ നിന്നു ചേദിച്ചു കളയുന്നത് പ്രകൃതി വിധേയമാണൊ പ്രകൃതി വിരുദ്ധമാണോ??
സ്വവര്‍ഗ്ഗരതി പ്രകൃതി വിരുദ്ധമെന്നു കരുതുന്നവര്‍ ഈ വക കോപ്രായങ്ങളെക്കുറീച്ചൊക്കെ ഇടക്ക് ഓര്‍ക്കുന്നത് നല്ലതായിരിക്കും.

കിഷോർ‍:Kishor said...

കൂട്ടരെ, ഇങ്ങള് വേജാറാകണ്ട. പുത്തകത്തിലെഴുതാൻ വിട്ടു പോയ ചിലകാര്യങ്ങൾ മലയാളത്തിൽ തന്നെ ഞാൻ എഴുതിച്ചേർക്കും!

മുസ്തഫ ചേട്ടനെപ്പോലുള്ളവർ എന്നെപ്പോലുള്ളവരെ ശത്രുക്കളായി കാണാഞ്ഞാൽ മാത്രം മതി!

Sree said...

Read my blog on this

Religious fanatics should stop interfering in the lives of others. They should practice tolerance. Otherwise in due course, like in the western countries what happens to christianity, will happen to religions everywhere. They will be wiped out
http://sreekumarb.wordpress.com/

Inji Pennu said...

സ്വവർഗ്ഗരതിയെ പ്രകൃതിയുമായി കൂട്ടിയിണക്കുന്നത് നല്ലതല്ലായെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കല്യാണം പോലെയുള്ളതെല്ലാം പ്രകൃതിയിൽ ഉള്ളതല്ല. ഗേ മാരേജ് ആക്റ്റിനു വേണ്ടി വാദിക്കുന്നവർക്ക് അതുകൊണ്ട് പ്രകൃതിയിലേക്ക് നോക്കൂ എന്നൊന്നും പറയാൻ സാധിക്കില്ല. പാശ്ചാത്യ രാജ്യങ്ങൾ സ്വവർഗ്ഗ രതിയല്ല,ഗേ മാരേജ് ആണ് ഇപ്പോഴും ഡിബേറ്റ് ചെയ്യുന്നത് , അതിനു ഇമ്മോറാലിറ്റിയല്ലാതെ പല നിയമ
കാരണങ്ങളുമുണ്ട്, ഇൻഷുറൻസ്, ലീഗാലിറ്റി ഓഫ് കിഡ്സ് അങ്ങിനെ പലതും, ... ചർച്ചചെയ്യപ്പെടേണ്ടതുമാണ്.

വിക്റ്റിം ഇല്ലെങ്കിൽ നിയമം ഇടപടേണ്ടതില്ല എന്നതിനോട് ചെറിയ വിയോജിപ്പുണ്ട്. വിക്റ്റിം എന്തെന്നും ആരെന്നും നിശ്ചയിക്കുന്നതും നിയമമാണ്. പതിഞ്ച് വയസ്സിൽ സെക്സ് ഇല്ലീഗൽ ആക്കുന്നത് നിയമമാ‍ണ്, ടീനേജേർസ് അല്ല.

തീർച്ചയായും പലരും ഗേ/ലെസ്ബിയനിസം ചെറുപ്പത്തിന്റെ ഒരു ഇലീഗൽ മൊഡ് ഓഫ് ഫൺ ടൈം ആയി കരുതിയിട്ടുണ്ട്/
നടത്തിപ്പോരുന്നുണ്ട്. കാലാകാലം മുതലേ ഉള്ളൊരു ഏർപ്പാടാണിത്. അതുകൊണ്ടാവും പിറന്ന് വീഴുന്ന സ്വാഭാവിക ഗേകളെ കാണുമ്പോൾ ഇവർ പാപം ചെയ്യുന്നു, ആ പാപത്തെ അംഗീകരിക്കാൻ സമൂഹത്തോട് പറയുന്നു എന്നെല്ലാം ആളുകൾ വിശ്വസിക്കുന്നത്. അതിനു അവരെ അടച്ചാക്ഷേപിച്ചിട്ടൊന്നും കാര്യമില്ല. ബോധവൽക്കരണം മാത്രം രക്ഷ.

എഴുപതകൾ വരെ ഇന്റർ റേഷ്യൽ കല്യാണം തെറ്റാണെന്ന് നിയമങ്ങളുണ്ടായിരുന്നു. നിയമ സാധുതയുണ്ടായിട്ടും ഇന്റർ കാസ്റ്റ് മാരേജ്/വിധവാ വിവാഹം ഇതൊക്കെ ഇന്ത്യയിൽ ഇപ്പോഴും മോശമായി കരുതുന്നുണ്ട്. ഇന്ത്യയുടെ ഉരുത്തിരിഞ്ഞു വരുന്ന സംസ്കാരവും മറ്റും ഒരു സുപ്രഭാതത്തിൽ കുടഞ്ഞ് കളയുവാൻ സാധിക്കില്ല. ശക്തമായ ബോധപൂർവ്വമുള്ള നിയമം കൊണ്ട് മാത്രമേ അതിനു അല്പമെങ്കിലും മാറ്റമുണ്ടാകാൻ സാധിക്കൂ. congrats for your small victories!

Anyway, it is said a girl's best friend is a gay man (well, maybe after diamonds) :) :)

കിഷോർ‍:Kishor said...

:-)

Suvi Nadakuzhackal said...

"a girl's best friend is a gay man"

ഇഞ്ചിപ്പെണ്ണ് പറഞ്ഞത് കറക്റ്റ് ആണ്. മിക്കവാറും പ്രശസ്തരായ ഫാഷന്‍ designers, മുടി വെട്ടുകാര്‍, ഹെയര്‍ stylists , ഒക്കെ ഗേ ആണ്.

suraj::സൂരജ് said...

കിഷോര്‍ ജീ,

ഒരു പരസ്യം ഒട്ടിക്കുവാണ്..സോറി.. ഈ വിഷയവുമായി ബന്ധപ്പെട്ടതായോണ്ട് ;))

സ്വവര്‍ഗലൈംഗികതയുടെ ശാസ്ത്രം

ശ്രീവല്ലഭന്‍. said...

കിഷോര്‍, പോസ്റ്റ്‌ ഇപ്പോഴാണ് കണ്ടത്.
ഇത്രയും വളരെ റിസര്‍ച്ച് നടത്തിയിട്ടുള്ള വിധി വളരെ കുറവാണെന്ന് തോന്നുന്നു. തീര്‍ച്ചയായും വളരെ പുരോഗമനപരം തന്നെ. സ്വവര്‍ഗ രതി decriminalise ചെയ്ത 120-ഓളം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കിഷോര്‍, പോസ്റ്റ്‌ ഇപ്പോഴാണ് കണ്ടത്.
'പ്രകൃതി വിരുദ്ധ'മായതിനാല്‍ മറ്റു നൂറ്റി ഇരുപതു രാജ്യങ്ങളിലെയും സര്‍ക്കാര്‍ മുടിഞ്ഞു പോയിക്കാണും :-)

ea jabbar said...

മാതൃഭൂമി ലേഖനം നന്നായി.

ഈ കുറിപ്പ് കൂടി നോക്കുക.