Thursday, July 2, 2009

സ്വവർഗരതി നിയമവിധേയം!

ഇന്ത്യയിലെ ലൈംഗികന്യൂനപക്ഷങ്ങൾ കാത്തിരുന്ന ആ സുദിനം ഇന്ന് സമാഗതമായിരിക്കുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയുൾപ്പെടെയുള്ള അവരുടെ കോളനികളിൽ 1861ൽ അടിച്ചേൽ‌പ്പിച്ച “പ്രകൃതിവിരുദ്ധരതി”ക്കെതിരായ നിയമമാണ് IPC-377. പ്രായപൂർത്തിയായവർ പരസ്പരസമ്മതത്തോടെ സ്വകാര്യതയിൽ നടത്തുന്ന സ്വവർഗരതിയെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് ഡൽഹി ഹൈക്കോടതി ഇന്ന് വിധി പ്രഖ്യാപിച്ചിരിക്കുന്നു!!!


തുല്യത, വൈവിധ്യം, മതനിരപേക്ഷത എന്നിവ ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ലുകളാണെന്ന വസ്തുത ഉയർത്തിപ്പിടിച്ച ചരിത്രപ്രധാനമായ സംഭവമാണ് ഈ വിധിപ്രഖ്യാപനം.

1.മാതൃഭൂമി
2.മനോരമ
3.ബി.ബി.സി
4.എൻ.ഡി.ടി.വി
5.ടൈംസ് ഓഫ് ഇന്ത്യ
6.റീഡിഫ്
7.യാഹൂ
8.ന്യൂയോർക് ടൈംസ്
9.എക്സ്പ്രസ്
10.ദാറ്റ്സ് മലയാളം

Sunday, May 31, 2009

മാധവിക്കുട്ടിക്ക് ആദരാഞ്ജലികൾ...

എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരി ആയ കമലസുരയ്യ എന്ന മാധവിക്കുട്ടിയെ ഒന്നു നേരിട്ട് കണ്ട് പരിചയപ്പെടുക എന്നത് എന്റെ ചിരകാലാഭിലാഷമായിരുന്നു. ഇനി അതു സാധിക്കില്ലല്ലോ.


ഇന്നലെ ഈ ലോകത്തോടു വിടപറഞ്ഞ പ്രണയത്തിന്റെ കഥാകാരിക്ക് എന്റെ ഹൃദയാഞ്ജലികൾ...

തന്റെ എഴുത്തിലൂടെയും വാക്കിലൂടേയും പ്രവൃത്തിയിലൂടേയും സമൂഹത്തിൽ അവർ വരുത്തിയ ഗുണകരമായ മാറ്റങ്ങളിലൂടെ ഒരു ചിരഞ്ജീവിയായി മലയാളക്കരയിൽ എക്കാലവും അവർ ജീവിക്കും.

1. മനോരമ
2. മാതൃഭൂമി
3. റീഡിഫ്
4. ഹിന്ദുസ്താൻ റ്റൈംസ്
5. ടെലഗ്രാഫ്
6. ഇന്ത്യൻ എക്സ്പ്രസ്
7. ഹിന്ദു