Monday, July 21, 2008

തള്ളക്കു പിറക്കാത്ത മക്കള്‍!

മലയാള ദിനപത്രങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന ചില വാര്‍ത്താ സാമ്പിളുകള്‍ (പേരു മാറ്റിയിട്ടുണ്ട്) താഴെ കൊടുത്തിരിക്കുന്നു:


“28 കാരനായ യുവാവ് ---വീട്ടില്‍ ഗോപാലന്റെ മകന്‍ ശോഭീന്ദ്രന്‍ ബൈക്കില്‍ ലോറിയിടിച്ച് മരിച്ചു.“


“---വീട്ടില്‍ ജോര്‍ജിന്റെ മകന്‍ ബിജുവും ---വീട്ടില്‍ തോമസിന്റെ മകള്‍ ബീനയും ഭരണങ്ങാനത്ത് പള്ളിയില്‍ വച്ച് ഇന്നു വിവാഹിതരായി.”


തലമുറകളായി ഇത്തരം വാര്‍ത്തകള്‍ വായിച്ചു ശീലിച്ചവര്‍ക്ക് ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന ആണധികാരത്തോടു ബന്ധപ്പെട്ടതും സ്ത്രീവിരുദ്ധവുമായ നിലപാടുകള്‍ പെട്ടെന്ന് മനസ്സിലായിക്കാണണമെന്നില്ല. പെറ്റു വളര്‍ത്തിയ അമ്മ എന്തുകൊണ്ടാണ് കുഞ്ഞിന്റെ മരണത്തില്‍ പോലും അദൃശ്യയാക്കപ്പെടുന്നത്? ജൈവശാസ്ത്രപരമായിപ്പോലും കുഞ്ഞിന് അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധത്തില്‍ക്കവിഞ്ഞ ഒരു ബന്ധം അഛന് അവകാശപ്പെടാന്‍ പറ്റില്ല.

ബഹുഭൂരിപക്ഷം റിപ്പോര്‍ട്ടര്‍മാരും പുരുഷന്മാരായതിനാലായിരിക്കാം ഇത്തരം നിലപാടുകള്‍ ഒരിക്കലും ചോദ്യം ചെയ്യപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്യാതെ പോകുന്നത്. വനിതകളായ പത്രപ്രവര്‍ത്തകര്‍ ഇക്കാര്യത്തെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് അറിയാനാഗ്രഹമുണ്ട്. മരുമക്കത്തായത്തിന്റെയും അമ്മദൈവങ്ങളുടെയും (മാതാ അമൃതാനന്ദമയിയെപ്പോലുള്ള ആള്‍ദൈവങ്ങളെയല്ല ഉദ്ദേശിച്ചത്!) നാട്ടിലാണ് ഇത്തരം മാധ്യമ വിക്രിയകള്‍ നടക്കുന്നത് എന്നത് മറ്റൊരു വൈരുധ്യം! “പെണ്ണെഴുത്ത്” എന്നത് വനിതകളുടെ സ്വതന്ത്ര ആത്മാവിഷ്കാരം മാത്രമായി ഒതുങ്ങുന്നതല്ല. മുഖ്യധാരാ മാധ്യമ റിപ്പോര്‍ട്ടിങ്ങ് ശൈലികളില്‍ സ്ത്രീ സമത്വത്തോടുകൂടിയ പൊളിച്ചെഴുത്തുകള്‍ ഉടനടി ആവശ്യമാണ്.

12 comments:

കിഷോർ‍:Kishor said...

“പെണ്ണെഴുത്ത്” എന്നത് വനിതകളുടെ സ്വതന്ത്ര ആത്മാവിഷ്കാരം മാത്രമായി ഒതുങ്ങുന്നതല്ല. മുഖ്യധാരാ മാധ്യമ റിപ്പോര്‍ട്ടിങ്ങ് ശൈലികളില്‍ സ്ത്രീ സമത്വത്തോടുകൂടിയ പൊളിച്ചെഴുത്തുകള്‍ ഉടനടി ആവശ്യമാണ്.

കുഞ്ഞന്‍ said...

കിഷോറിന്റെ നിരീക്ഷണം കൊള്ളാം..


അച്ഛനെ ചൂണ്ടിക്കാണിക്കാന്‍ പറ്റുന്ന ഒരവസരമല്ലെ..അമ്മ ഒരിക്കലും മാറില്ല പക്ഷെ അച്ഛന്‍ മാറാന്‍ സാദ്ധ്യത ഉണ്ട്..അതിനാലാണ് ഒന്നു കൂടി അരക്കിട്ടുറപ്പിക്കുന്നത്..ഇന്നയാളിന്റെ മോന്‍ മോള്‍....

അനില്‍@ബ്ലോഗ് // anil said...

വേറെ ചില കല്യാണക്കത്തുകളും മറ്റും കിഷോര്‍ കണ്ടിട്ടില്ലെന്നു തോന്നുന്നു. ---- വീട്ടില്‍ കുട്ടിമാളുവമ്മയുടേയും ------ പാവത്താന്റെയും പൌത്രന്‍ ----- വീട്ടില്‍ ഡേവുട്ടിയമ്മ മകന്‍ ----
ഇതൊക്കെ സാധാരണമല്ലെ കിഷോര്‍.

Sharu (Ansha Muneer) said...

ഈ നിരീക്ഷണമെന്തായാലും ഇഷ്ടമായി. പക്ഷെ ആ ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല തന്നെ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അത് വരും വൈകാതെ

കിഷോർ‍:Kishor said...

കുഞ്ഞന്‍, ഒരു കുട്ടിയുടെ അഛനെങ്ങനെയാണ് മാറുന്നത്? :-) വന്‍ ജനിറ്റിക് എഞിനീയറിങ് വഴി ഒരു കുഞ്ഞിന്റെ *എല്ലാ* കോശങ്ങളിലേയും പിതാവില്‍നിന്നു വന്ന ജനിതകം മാറ്റേണ്ടിവരും!

ഇനി അഛന്‍ ‘മാറിയാല്‍’ തന്നെ അത് അമ്മയുടെ അവകാശത്തെ അദൃശ്യപ്പെടുത്തിക്കൊണ്ടാകരുത്. പ്രിയ പറഞ്ഞതിനോടു ഞാന്‍ യോജിക്കുന്നു. ഇത്തരം ചര്‍ച്ചകളിലൂടെ വൈകാതെ മാറ്റങ്ങള്‍ വരുമെന്നു പ്രതീക്ഷിക്കാം.

അടകോടന്‍ said...

ഇനിയിപ്പൊ അതും കീറിമുറിക്കണൊ..
പെട്ടെന്ന് മനസ്സിലാകാന്‍ അറിയപ്പെടുന്നപേര്‍ ആദ്യം ആദ്യം ചേര്‍ ക്കും അത്ര തന്നെ.

കിഷോർ‍:Kishor said...

“ഇതൊക്കെ സാധാരണയല്ലേ”, “അമ്മയെ നാട്ടിലാരറിയാനാണ്?” എന്നിവയെല്ലാം ഈ നൂറ്റാണ്ടിനു നിരക്കാത്ത പഴഞ്ചന്‍ വാദങ്ങളാണ്.

ഈ കമന്റെല്ലാം എഴുതിയ മക്കള്‍ മാതൃഭാഷയില്‍ ബ്ലോഗിങ് വരെ ചെയ്യുന്ന ഈ ആധുനിക കാലത്ത് മാതാക്കള്‍ക്ക് പൊതുമാധ്യമങ്ങളില്‍ അര്‍ഹമായ പരിഗണന നല്‍കുക തന്നെ വേണം!

ബഷീർ said...

:)

ടോട്ടോചാന്‍ said...

പ്രതീക്ഷിക്കാം വൈകാതെ.....

ഗൗരിനാഥന്‍ said...

കൊള്ളാം കേട്ടോ...ഇനിയും തുടരട്ടെ...ഇങ്ങനെ വേറിട്ട ശബ്ദങ്ങള്‍

കിഷോർ‍:Kishor said...

ബഷീര്‍, ടോട്ടോ, ഗൌരി - കമന്റിനു നന്ദി.