Thursday, September 18, 2008

ലൈംഗികന്യൂനപക്ഷാവകാശ കണ്‍വെന്‍ഷന്‍

തൃശ്ശൂരില്‍ ഈ ശനിയാഴ്ച സെപ്റ്റംബര്‍ 20ന് ലൈംഗികന്യൂനപക്ഷാവകാശ കണ്‍വെന്‍ഷന്‍ -- ‘ഇടം‘

കേരളീയരായ സ്വവര്‍ഗപ്രണയിനികളുടെ കൂട്ടായ്മയായ ‘സഹയാത്രിക’യാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് നടക്കുന്ന കണ്‍വെന്‍ഷനില്‍ പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സാഹിത്യ സദസ്സ്, നൃത്തം, സംഗീതം എന്നിങ്ങനെ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്വവര്‍ഗപ്രണയികളായി ജനിച്ചുപോയി എന്ന ഒറ്റക്കാരണത്താല്‍ വിഷാദരോഗത്തിലും ആത്മഹത്യയിലും കലാശിച്ചു പോയ ആത്മാക്കളുടെ ഓര്‍മ്മക്കായി ജാഗ്രതാദീപം തെളിയിക്കലും തുടര്‍ന്ന് 6:30ന് കോര്‍പറേഷന്‍ ഹാളില്‍ വച്ച് പൊതുയോഗവും സംഘടിപ്പിച്ചിരിക്കുന്നു.

കേരളത്തിലെ ‘സഹയാത്രിക’യെപ്പോലുള്ള സംഘടനകളായ തമിഴ്നാട്ടിലെ ‘സഹോദരന്‍’, കര്‍ണ്ണാടകയിലെ ‘സംഗമ’ എന്നിവരും ഈ കണ്‍വെന്‍ഷനില്‍ സഹകരിക്കുന്നു.

‘ഇടം’ കണ്‍വെന്‍ഷന്‍ പോസ്റ്റര്‍ താഴെ കൊടുത്തിരിക്കുന്നു:സ്വവര്‍ഗപ്രണയികളുടെ ശാക്തീകരണവുമായി അനുഭാവം പുലര്‍ത്തുന്ന പുരോഗമന ചിന്താഗതിക്കാരായ എതിര്‍വര്‍ഗപ്രണയികള്‍(“സാധാരണക്കാര്‍“) പലരുമുണ്ട്. എങ്കിലും ബഹുഭൂരിപക്ഷം വരുന്ന അജ്ഞരും അസഹിഷ്ണുക്കളുമായ എതിര്‍വര്‍ഗപ്രണയികളുടെ ബോധവല്‍ക്കണത്തിലൂടെ മാത്രമേ ഏതു രാജ്യത്തിലേയും ലൈഗികന്യൂനപക്ഷങ്ങള്‍ക്ക് മനുഷ്യാവകാശങ്ങളോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ സാധിക്കുകയുള്ളൂ. അപ്പോള്‍ മാത്രമേ ഇത്തരം കണ്‍വെന്‍ഷനുകളിലൂടെ നടക്കുന്ന ബോധവല്‍ക്കരണം അതിന്റെ ഫലപ്രാപ്തിയിലെത്തുന്നുള്ളൂ.

26 comments:

കിഷോര്‍:Kishor said...

തൃശ്ശൂരില്‍ ഈ ശനിയാഴ്ച സെപ്റ്റംബര്‍ 20ന് ലൈംഗികന്യൂനപക്ഷാവകാശ കണ്‍വെന്‍ഷന്‍ -- ‘ഇടം‘

അനില്‍@ബ്ലോഗ് said...

ആശംസകള്‍ അറിയിക്കണേ.

സ്വവര്‍ഗ്ഗ വിവാഹിതര്‍ക്കു കുഞ്ഞ്

ഈ സന്തോഷ വാര്‍ത്തയും ചര്‍ച്ചചെയ്യുമല്ലോ.

vimathan said...

നല്ലത് തന്നെ. താങ്കള്‍ സൂചിപ്പിച്ച പോലെ, കേരളത്തിലെ ലൈംഗിക ന്യൂന പക്ഷങള്‍ക്ക് മനുഷ്യാവകാശങളോടേയും, അഭിമാനത്തോടെയും, ജീവിക്കാനാവുന്ന ഒരു സ്ഥിതി ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങളില്‍ ഇത്തരം കണ്‍ വെന്‍ഷനുകള്‍ സഹായകമാവട്ടേ എന്നാശിക്കുന്നു. പക്ഷെ ഒരു സന്ദേഹം കൂടി പങ്കു വച്ചു കൊള്ളട്ടെ. പൊതുവെ ഇങനെ “പാര്‍ശ്വവല്‍ക്കൃത” സമൂഹങളെ ( സ്വവര്‍ഗ്ഗ പ്രണയികള്‍, ലൈംഗിക തൊഴിലാളികള്‍ തുടങിയവരെ) സംഘടിപ്പിക്കാന്‍ ഉത്സാഹം കാണിക്കുന്ന പോസ്റ്റ് മോഡേണിസ്റ്റുകള്‍, പലപ്പോഴും, ഇത്തരം ജീവിത രീതികളെ Glorify ചെയുന്ന ഒരു നിലപാട് ഉയര്‍ത്തിപിടിക്കാറുണ്ട്. ഇത് തികച്ചും വിപരീത ഫലം ചെയ്യുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ചുരുങിയ പക്ഷം, മനുഷ്യാവകാശങളില്‍ വിശ്വസിക്കുന്ന, അതു കൊണ്ട് തന്നെ നിങള്‍ക്കൊപ്പം നില്‍ക്കേണ്ടുന്ന, പല ലിബറെല്‍ ചിന്താഗതിക്കാരെയും ഇത്തരം സമീപനങള്‍, അകറ്റിയേക്കും.

കിഷോര്‍:Kishor said...

അനില്‍: വിവാഹം , കുഞ്ഞ് എന്നൊക്കെ ചിന്തിക്കുന്നതിനേക്കാള്‍ മുന്‍പ് അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കാനാണ് ഇന്ത്യയിലെ സ്വവര്‍ഗപ്രണയികള്‍ ശ്രമിക്കുന്നത്. ഗേ-ലിബറേഷന്‍ പൂര്‍ണ്ണമായി നടന്ന രാജ്യങ്ങളില്‍ പോലും ചുരുക്കം ചില സ്വവര്‍ഗപ്രണയികളേ കുഞ്ഞുങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നുള്ളൂ. അങ്ങിനെ വേണ്ടവര്‍ക്ക് വിവാദപരമായ, പരീക്ഷണം മാത്രമായ ക്ലോണിങ്ങിന് പോവാതെ കൃത്രിമ ബീജസങ്കലനം, ദത്തെടുക്കല്‍ എന്നിവ ചെയ്യാമല്ലോ. എന്റെ ചില സുഹൃത്തുക്കള്‍ അങ്ങനെയാണ് ചെയ്തത്.

വിമതന്‍: ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. നിങ്ങളുടെ ധാര്‍മ്മിക പിന്തുണക്കു നന്ദി. ഇങ്ങെനെ Glorify ചെയുന്നത് അവരുടെ തന്നെ ഏതൊക്കെയോ അടിച്ചമര്‍ത്തപ്പെട്ട ലൈഗിക ചിന്തകള്‍ കൊണ്ടാവാം. ഏതായാലും സ്വവര്‍ഗ്ഗപ്രണയികള്‍ അധമരാണെന്നും മനോരോഗികളാണെന്നും വിചാരിക്കുന്ന ചിലരേക്കള്‍ ഭേദമാണിവര്‍!

അനില്‍@ബ്ലോഗ് said...

പ്രകൃതിയിലെ ജീവജാലങ്ങള്‍, ലൈംഗിക പ്രത്യുല്‍പ്പാദനം നടത്തുന്ന എല്ലാ ജീവഗണങ്ങളും, ആണ്‍ വര്‍ഗ്ഗവും പെണ്‍ വര്‍ഗ്ഗവുമായാണ്‍ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. പ്രകൃതിയുടെ നില്‍നില്‍പ്പിനായുള്ള ഒരോ ജീവജാലങ്ങളുടേയും ഒരു കടമയാണ്‍ അടുത്ത തലമുറക്കു സൃഷ്ടിയേകുക എന്നതു. ഇതിന്റെ ഭാഗമാ‍യാണ് മനുഷ്യനടക്കമുള്ള ജന്തു വര്‍ഗ്ഗങ്ങളീല്‍ ആണും പെണ്ണും വ്യത്യസ്ഥ ശാരീരിക ഘടനകളുമായി പിറവിയെടുത്തിട്ടുള്ളത്. ദൃശ്യം, ശ്രാവ്യം, ഗന്ധം ഇവയെ അടിസ്ഥാനപ്പെടുത്തിയ ലൈംഗിക ഉത്തേജനങ്ങള്‍, ഓരോ ജീവിയിലും എതിര്‍ലിംഗത്തില്‍ നിന്നും ലഭിക്കുന്നു എന്നതാണ് സാധാരണ അവസ്ഥ. ഫിറമോണ്‍ തുടങ്ങിയ രാസ പദാര്‍ത്ഥങ്ങളാണ് ഉദ്ദേശിക്കുന്നതു.എതിര്‍ ലൈഗികതയാല്‍ ഉത്തേജിപ്പിക്കവിധമാണ് മനുഷ്യശരീരത്തിന്റെ സ്വാഭാവിക നിര്‍മ്മിതി.

ഇണ എന്ന പ്രകൃതി സങ്കല്‍പ്പം, അടുത്ത തലമുറക്കു ജന്മമേകാനും ജീവശൃഖല നിലനിര്‍ത്തുവാനും വേണ്ടിയാണെന്നു പറഞ്ഞല്ലോ. ആണ്‍ പെണ്‍ ലൈംഗിക ബന്ധം മാത്രമേ ഇതിനുതകൂ എന്നതിനാല്‍ , ഇതു മാത്രമാണ്‍ പ്രകൃതി നിയമം എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള പ്രധാന വ്യതാസം, മൃഗങ്ങള്‍ വംശ വര്‍ദ്ധനക്കായി ഇണ ചേരുമ്പോള്‍ മനുഷ്യന്‍ , ശാരീരികവും മാനസികവുമായ ഉല്ലാസത്തിനുനും കൂടി ഇത് ചെയ്യുന്നു.

ഒരു വ്യക്തിക്കു അതേ ലൈംഗികതയിലുള്ള മറ്റൊരു വ്യക്തിയോടു തോന്നുന്നു ലൈഗിക അടുപ്പം, ഏതു മനശാസ്ത്ര തത്വങ്ങള്‍ വച്ചു വ്യാഖ്യാനിച്ചാലും ഒരു “deviation from normal” ആണ്‍. ചിലര്‍ക്കതു ശരിയായി തോന്നാം, ഭൂരിപക്ഷത്തിനും അതല്ല.അതിനാല്‍ തന്നെ സ്വവര്‍ഗ്ഗ വിവാഹം, രതി ഇവയെല്ലാം പ്രകൃതി വിരുദ്ധം എന്നേ എനിക്കു വിശ്വസിക്കാന്‍ കഴിയൂ.

സ്വന്തം സഹോദരിയുമായൊ, മാതാവുമായോ ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുന്നതില്‍ , ജൈവികമായി യാതൊരു തെറ്റുമില്ല, മൃഗങ്ങളില്‍ അതു നടക്കുകയും ചെയ്യുന്നുണ്ടു. മനുഷ്യന്റെ സമൂഹിക ബോധം, സവിശേഷബുദ്ധി, ആണ് അവനെ അതില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. ഈ സവിശേഷ ബുദ്ധിയും സാമൂഹിക ബോധവുമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്.

കിഷോര്‍:Kishor said...

അനില്‍, ചോദ്യങ്ങള്‍ക്കു നന്ദി. കാരണം ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത് വളരെ പ്രധാനമാണ്.

നിങ്ങള്‍ ഏത് പഴഞ്ചന്‍ മനശാസ്ത്ര പുസ്തകമാണ് വായിക്കുന്നത്? ആധുനിക മന:ശാസ്ത്രം 1970കളില്‍ തന്നെ സ്വവര്‍ഗ്ഗലൈംഗികതയെ മനോരോഗങ്ങളുടെ പട്ടികയില്‍ നിന്ന് എടുത്തു മാറ്റിയിട്ടുണ്ട്. ‘Normal‘ എന്നത് ഒരു മന:ശാസ്ത്രജ്ഞനും ഇഷ്ടപ്പെടാത്ത വാക്കാണ്. കാരണം ബുദ്ധി, കലാഭിരുചി, പ്രണയചിന്തകള്‍, നിറം, ഉയരം എന്നിവയൊക്കെ വച്ച് നോക്കുമ്പോള്‍ നാമോരുത്തരും വളരെ വിഭിന്നരാണ്. ഇടംകൈയന്മാരായി ജനിക്കുന്ന ആളുകളില്ലേ? അത്തരം വൈവിധ്യം ലൈംഗികതയിലും കാണപ്പെടുന്നുവെന്നു മാത്രം. "There are more than one way of being 'Normal'" എന്നതാണ് സത്യം. അതു കൊണ്ട് സ്വവര്‍ഗലൈഗികതയെ ‘Deviation from majority‘ എന്നാണ് അറിവുള്ളവര്‍ വിശേഷിപ്പിക്കുന്നത്.

കുടുംബ ബന്ധത്തില്‍ പെട്ടവരുമായുള്ള പ്രണയബന്ധം മാനസികവും ജൈവശാസ്ത്രപരവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നതിനാല്‍ ഒഴിവാക്കേണ്ടതാണ്. ഈ നിയമം സ്വവര്‍ഗപ്രണയികള്‍ക്കും ബാധകമാണ്. പക്ഷെ ഒരു കാര്യം ഓര്‍ക്കുക. മുറപ്പെണ്ണ്, മുറച്ചെക്കന്‍ തുടങ്ങിയ കാല്‍പ്പനിക സങ്കല്‍പ്പങ്ങളുടെ വിളനിലമാണ് കേരളം. ഈ ഒറ്റ കാരണം കൊണ്ട് മലയാളികള്‍ മനുഷ്യത്തമില്ലാത്തവരാകുമോ?


ജാതിയും സ്ത്രീധനവും നോക്കി നടത്തുന്ന അറേഞ്ജ്ഡ്-വിവാഹങ്ങള്‍ പ്രണയമാണെന്ന് വിചാരിച്ച് നടക്കുന്ന സങ്കുചിത മനസ്കരായ ചില മലയാളികള്‍ക്ക് സ്വവര്‍ഗപ്രണയത്തെ മനസ്സിലാക്കാന്‍ കഴിവുണ്ടാകില്ല. അത് അവര്‍ തന്നെ ബോധവല്‍ക്കരണത്തിലൂടെ മാറ്റിയെടുക്കേണ്ട വസ്തുതയാണ്.

കിഷോര്‍:Kishor said...

ഒരു കാര്യം കൂടി:

സന്താനോത്പാദനം മാത്രമാണ് ലൈഗികതയുടെ പ്രകൃതിനിയമമെങ്കില്‍ നിങ്ങളില്‍ പലരും ജീവിതത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ ലൈഗികവേഴ്ചയില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ! :-)

അനില്‍@ബ്ലോഗ് said...

സ്വവര്‍ഗലൈഗികതയെ ‘Deviation from majority‘

അതെ, അതു ഡീവിയേഷനാണ്,അത്ര മാത്രം മതിയല്ലോ.മെജോരിറ്റിക്കനുസൃതം ജീവിക്കുക, അതല്ലെ നല്ലല്ലത്?

ഇനി “മൈനൊരിറ്റി” എന്ന വിശേഷണം കൊടുക്കുന്നതുകൊണ്ടു മാത്രം, ഇതിന്റ്റെ വക്താക്കളായി വരുന്ന ചില സംരക്ഷകരേയും കിട്ടും. ഇതൊക്കെ “കുത്തക പദങ്ങളാണ്”

ഇടം കയ്യും വലംകയ്യും പോലെ താരതമ്യം ചെയ്യാവുന്ന ഒരു വിഷയമാണോ ഇതു? അല്ല.

സമയക്കുറവുമൂലം കൂടുതല്‍ പറയുന്നില്ല. കണ്വെന്‍ഷനു എല്ലാവിധ ആശംസകളും.

ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും ക്യൂവായി നിങ്ങളുടെ വേദിക്കു വേണ്ടി കാത്തിരിക്കുന്ന കാലം വിദൂരമല്ല.

കിഷോര്‍:Kishor said...

അനില്‍, ആശംസകള്‍ക്കു നന്ദി.. നിങ്ങള്‍ ബോധവല്‍ക്കപ്പെട്ടിരിക്കുന്നു!! :-) വളരെ സന്തോഷം.

“മെജോരിറ്റിക്കനുസൃതം ജീവിക്കുക, അതല്ലെ നല്ലല്ലത്?“ എന്ന് നിങ്ങള്‍ ചോദിക്കുന്നു. ശരിയാണ്. മെജോരിറ്റിയാണെങ്കില്‍ ജീവിതം എളുപ്പമാണ്. ആരും മന:പൂര്‍വ്വം മെജോരിറ്റിയാകാന്‍ വിസമ്മതിക്കില്ലല്ലൊ!! പൂര്‍ണ്ണമായും 100% സ്വവര്‍ഗലൈഗികതയുള്ളവര്‍ക്ക് എതിര്‍വര്‍ഗവുമായി ലൈഗിക വേഴ്ച അസാധ്യമാണ്. ഇക്കാര്യം മറച്ചുവെച്ചു കൊണ്ട് വിവാഹം കഴിച്ച് മറ്റൊരു മനുഷ്യജീവിയെകൂടി തീരാദുഖത്തിലാക്കുന്നത് ശരിയാണോ? ഇതാണോ നിങ്ങള്‍ പറഞ്ഞ ‘സവിശേഷ ബുദ്ധിയും സാമൂഹിക ബോധവും‘?

യാതൊരു ലൈംഗികതയുമില്ലാതെ സന്യാസിയായി ജീവിക്കാം. അതിനെന്നെക്കിട്ടില്ല! :-)

അനില്‍@ബ്ലോഗ് said...

കിഷോര്‍,

ഇന്നലെ വൈകുന്നേരം മുതല്‍ ഞാന്‍ ത്രിശ്ശൂര്‍ ഉണ്ട്. പക്ഷെ ഈ കണ്വെന്‍ഷന്റെ കാര്യം ഒന്നും കേട്ടില്ല. കൂടുതല്‍ വിവര്‍ങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ.

ചര്‍ച്ച നടത്തി നമുക്കു പരസ്പരം ബോധവല്‍ക്കരിക്കാന്‍ പറ്റില്ലെന്നു താങ്കള്‍ക്കു തന്നെ അറിയാമല്ലോ. ഇതിനെപ്പറ്റി നിരവധി ചര്‍ച്ചകള്‍ ബൂലോകത്തു നടന്നതാണെന്നു അംബിയും പറഞ്ഞു. അതിനാല്‍ കൂടുതല്‍ വിഷയങ്ങളിലേക്കു കടക്കുന്നില്ല.

ഏതായാലും ഞാന്‍ വിശദമായി ഒന്നുകൂടി പഠിക്കട്ടെ, ഇതുവരെ ഞാന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ എന്റെ വ്യക്തിപരമായ നിരീക്ഷണങ്ങളാണ്.

ആശംസകള്‍

കിഷോര്‍:Kishor said...

അനില്‍,

ഇത്തരം തുറന്ന ചര്‍ച്ചകളിലൂടെ മാത്രമാണ് ബോധവല്‍ക്കരണം (സ്വവര്‍ഗപ്രേമികള്‍ക്കും, എതിര്‍വര്‍ഗപ്രേമികള്‍ക്കും) നടക്കുന്നത്. നിങ്ങള്‍ നിഷേധിച്ചാലും നിങ്ങളുടെ ചിന്താരീതിയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഞാന്‍ കാണുന്നു.

കണ്‍വെണ്‍ഷനില്‍ നല്ലരീതിയില്‍ നടന്നുവെന്നാണ് ചില സുഹൃത്തുക്കളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. ഞാന്‍ ഇവിടെ യു,എസ്-ഇലാണല്ലോ. അതിനാല്‍ മാത്രമാണ് എനിക്ക് പല കാര്യങ്ങളും തുറന്നെഴുതാന്‍ പറ്റുന്നത്. കപടസദാചാര സമൂഹത്തെ പേടിച്ച് കഠിനമായ ഭയത്തിലും ലജ്ജയിലും അദൃശ്യരായി ജീവിക്കുന്നവരാണ് ഇന്ത്യയിലെ ഭൂരിപക്ഷം സ്വവര്‍ഗപ്രണയികളും. പലരും വിഷാദരോഗത്തിലും ആത്മഹത്യയിലും ചെന്നടങ്ങുന്നു.

എന്തായാലും നിങ്ങള്‍ കൂടുതല്‍ പഠിച്ചു വന്നു ചോദ്യങ്ങള്‍ ചോദിക്കൂ. ഉത്തരങ്ങളുമായി ഞാനിവിടെ കാത്തിരിക്കുന്നു.

പാര്‍ത്ഥന്‍ said...

സ്വവർഗ്ഗപ്രേമികളുടെ ലൈംഗീകത ഒരു സാമൂഹികമോ ലൈംഗീകമോ ആയ ഒരു വലിയ പ്രശ്നമല്ല. അത് വളരെ കുറച്ചു പേരിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. നാട്ടിലെ ലൈംഗിക അരാചകത്വം ആണ് ഇതിനേക്കാളും വലിയ സാമൂഹിക പ്രശ്നം. അത് ലൈംഗിക ദാരിദ്ര്യം കൊണ്ടാണ് കൂടുതലും സംഭവിക്കുന്നത്‌. റെഡ് സ്റ്റ്രീറ്റ് പോലെ അതിനുള്ള സാഹചര്യം ഒരുക്കുന്നതാണ് അത് എതിർക്കപ്പെടുന്നതിലും അഭികാമ്യമായിട്ടുള്ളത്‌.

അനില്‍@ബ്ലോഗ് said...

familyresearchinst.org

Homosexuality was linked to lowered health
– homosexuals were about twice as apt to report having had a sexually transmitted disease (STD); and over twice as apt to have had at least 2 STDs;

– homosexuals were about 5 times more apt to have tried to deliberately infect another with an STD;

– homosexuals were about a third more apt to report a traffic ticket or traffic accident in the past 5 years;

– homosexuals were 3 times as likely to have attempted suicide, 4 times more apt to have attempted to kill someone, and about twice as likely to have been involved in a physical fight in the past year;

– homosexuals were about 5 times more apt to have engaged in torture-related sex (sadomasochism, bondage); and

– homosexuals were about 4 times more likely to report having been raped.

അനില്‍@ബ്ലോഗ് said...

allpsych - journal

Hamer hypothesized upon examining the family trees of the same men that on each subject's mother's side, there were markedly larger numbers of homosexual men, all stemming through the maternal lineages. This observation, along with his startling discovery on Xq28, led his findings to be dubbed the "gay gene study". The statistical probability of the 5 genetic markers on Xq28 to have matched randomly was calculated to be 1/100,000 [2], lending even more support to his findings.

This finding of a possible 'gay gene' prompts a look into two evolutionary concepts, and how they are affected. The Superior Heterozygote Theory states the phenotypic (actual) expression of homosexuality is the result of homozygosity for recessive (non-expressed but present) genes [11]. In simplification, if the person's genetic code is heterozygotic (one homosexual gene and one heterosexual gene), if the homosexual allele (half of the genetic code) is the allele passed on to the next generation, it will become the phenotype. Heterozygotes are only capable of being passed through to the next generation by mothers (as the Y-chromosome is incapable of heterozygosity), this again links homosexuality to X-linkage.

അപ്പോള്‍ ഇതൊരു ജെനറ്റിക് തകരാറും ആകാം

അനില്‍@ബ്ലോഗ് said...

ശാരീരികവും മാനസികവുമായ ചികിത്സകള്‍ക്കു വിധേയമായാല്‍ നല്ലൊരു ശതമാനം സ്വവര്‍ഗ്ഗ സ്നേഹികള്‍ക്കും അതില്‍ നിന്നും മോചനം നേടാനാവുമെന്നാണ് മനസ്സിലാവുന്നതു.
ഇതിനു ഏറ്റവും വലിയ തടസ്സം , ഇതിനു വര്‍ദ്ധിച്ചു വരുന്ന സ്വീകാര്യതയാണ്.

തൃശ്ശൂര്‍ യോഗത്തിനു സിവിക് ചന്ദ്രനൊക്കെ ഉണ്ടായിരുന്നു എന്നാണ് കേള്‍ക്കുന്നത്. ഇതെന്തോ വലിയൊരു സംഭവമാണെന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുന്നത് , ഇതിനു പരിഹാരം കാണുന്നതിനെ തടസ്സപ്പെടുത്തുകയാണ്.

കിഷോര്‍:Kishor said...

അനില്‍,

സ്വവര്‍ഗപേമികള്‍ക്ക് നേരെ ചൊവ്വേ പ്രണയിക്കാനുള്ള സ്വാതന്ത്ര്യവും സാഹചര്യവും ഇല്ലാത്ത കാലത്തോളം അവര്‍ക്ക് സ്ഥിരമായ ഒരു ഇണയെ കണ്ടെത്തി നിങ്ങളെയൊക്കെ പോലെ സുഖമായി ജീവിക്കാന്‍ പറ്റില്ല. സ്വവര്‍ഗപ്രണയികളില്‍ നിങ്ങള്‍ ചൂണ്ടിക്കാണിച്ച എല്ലാ പ്രശ്നങ്ങളും ഇതിനാലാണ് ഉടലെടുക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ എതിര്‍വര്‍ഗലൈഗികതയിലുമുണ്ടെന്ന വസ്തുത നിങ്ങള്‍ സൌകര്യപൂര്‍വ്വം മറക്കുന്നു!.


ഇത് ജനിറ്റിക്കാകാമെന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്നു. ജാത്യാലുള്ളതിനെ ചികിത്സയിലൂടെ മാറ്റാന്‍ പറ്റില്ലല്ലോ! സ്വവര്‍ഗലൈഗികതയെ എതിര്‍വര്‍ഗലൈഗികതയായോ മറിച്ചോ ഒരാള്‍ക്കും, ഒരു ശാസ്ത്രജ്ഞനും, മാറ്റിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല - കഴിയില്ല. ആകെ കഴിയുക ഒരു വ്യക്തിയുടെ ലൈഗികത നശിപ്പിക്കുക എന്നത് മാത്രമാണ്. ഇത്തരം മുറകളുപയോഗിച്ച് നിങ്ങളുടെ എതിര്‍വര്‍ഗലൈഗികതയും ‘ചികിത്സി‘ക്കാവുന്നതാണ്.

എല്ലാ വികസിത രാജ്യങ്ങളിലും സ്വവര്‍ഗപ്രണയികള്‍ക്ക് ഇക്കാലത്ത് വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ജീവിക്കാന്‍ കഴിയും. മറ്റു വികസ്വര രാജ്യങ്ങളും ഇന്ത്യയിലെ മുന്നോക്കം നില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളും സ്വവര്‍ഗപ്രണയത്തെ പുതിയ വീക്ഷണകോണില്‍ കൂടി നോക്കികാണുമ്പോള്‍ അഭ്യസ്തവിദ്യരായ കേരളത്തിലും മാറ്റങ്ങള്‍ വരണം - വരുത്തും.

ബാങ്ലൂര്‍, ഡല്‍ഹി, ബോംബെ, കല്‍ക്കത്താ എന്നീ നഗരങ്ങളില്‍ ഈയിടെ നടന്ന വലിയ കണ്‍വെന്‍ഷനുകളെ പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കാനിടയില്ല.

അനില്‍@ബ്ലോഗ് said...

എല്ലാ വികസിത രാജ്യങ്ങളിലും സ്വവര്‍ഗപ്രണയികള്‍ക്ക് ഇക്കാലത്ത് വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ജീവിക്കാന്‍ കഴിയും.

അതെ, ഇതൊക്കെയാണ് വികസനത്തിന്റെ അളവുകോല്‍.

മറ്റു വികസ്വര രാജ്യങ്ങളും ഇന്ത്യയിലെ മുന്നോക്കം നില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളും സ്വവര്‍ഗപ്രണയത്തെ പുതിയ വീക്ഷണകോണില്‍ കൂടി നോക്കികാണുമ്പോള്‍ അഭ്യസ്തവിദ്യരായ കേരളത്തിലും മാറ്റങ്ങള്‍ വരണം - വരുത്തും.

തീര്‍ച്ചയായും സാധിക്കും.കേരളത്തിലെ സ്വവര്‍ഗ്ഗ സ്നേഹികളെക്കുറിച്ചു ഏതോ ചാനലില്‍ വന്ന പരിപാടി കണ്ടിരുന്നു.അതിനുള്ള സംഘ ബലം ആര്‍ജ്ജിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. വിലപേശല്‍ ശക്തി. നിങ്ങള്‍ ഒരു പ്രദേശത്തു കൂട്ടമായി താമസ്സമാരംഭിക്കുക.എന്നിട്ടൊരു വോട്ടുബാങ്കാവുക, എല്ലാം ശുഭമാകും. ഇപ്പോള്‍ സ്കാറ്റേഡ് ആയി കിടക്കുന്നതുകൊണ്ടാണ് രാഷ്റ്റ്രീയക്കാര്‍ ഇതു കണ്ടില്ലെന്നു നടിക്കുന്നത്.

എനിക്കു എതിരഭിപ്രായം ഉണ്ടെങ്കിലും ഒരു കോമണ്‍ ഫാക്റ്ററിനെ അടിസ്ഥാനമാക്കി കൂട്ടായമകള്‍ ഉണ്ടാവുന്നതിനെ ഞാന്‍ എന്നും അനുകൂലിക്കും,അതു എന്തു തന്നെയായാലും. എതിര്‍ചേരികളെ നമ്മള്‍ മാനിക്കുന്നില്ലെ അതിപോലെയുള്ള ഒന്നു.

കിഷോര്‍:Kishor said...

ഏതു തരം മൈനോരിറ്റിക്കാരുടേയും സുരക്ഷയും സന്തുഷ്ടിയും വികസനത്തിന്റെ അളവുകോല്‍ തന്നെയാണ്. സംശയമില്ല.

‘എതിര്‍ചേരി’ എന്നൊക്കെ നിങ്ങള്‍ പറയുന്നുവെങ്കിലും സ്വവര്‍ഗപ്രണയികള്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരോ, സുഹൃത്തോ, സഹോദരങ്ങളോ, സന്താനമോ പോലുമാകാം....

കിഷോര്‍:Kishor said...

Convention report from Hindu,Sep 21:

*********************************
Thrissur: The problems being faced by sexual minorities were highlighted at a convention held here on Saturday that brought together several alternative sexuality groups from South India.

The convention, organised by Sahayathrika at Kerala Sahithya Akademi, turned out to be a forum to express the problems as well as creative energies in the form of dance, drama and songs of gays, lesbians, transsexuals and bisexuals.

It declared solidarity with Kerala’s suffering sexual minorities, who are among the most marginalised in the country.

Speakers pointed out that though Kerala had achieved progress on several social fronts, sexual minorities continued to be harassed, tortured and delineated. As a result, many of them, especially transsexuals, were forced to migrate to neighbouring states.

“The sexual minorities are not just a marginalised section, their very existence is challenged by society,” said M. K. Rajasree, a researcher at the Centre for Development Studies(CDS), Thiruvananthapuram.

A CDS study had found that all development interventions by the government, including Kudumbasree, had excluded the sexual minorities.

For them, the life is a tumultuous journey towards a reinvented selfhood.

“Even our legal system does not tolerate this community. Section 377 of the Indian Penal Code criminalises homosexuality,” said Ponni of Alternative Law Forum, Bangalore.

“The fear of being exposed and expelled from the family and society is the first challenge faced by each member of our group,” said Sunil Menon from Chennai-based organisation ‘Sahodharan’.

Regular verbal and physical abuse by the society creates a negative attitude in sexual minorities towards life and affects their self-esteem. Ridiculed by family and friends many were driven to suicide, he said.

Even the basic rights of a citizen have been denied to us, said Sanjesh, an activist of the Kozhikode-based ‘Firm’.

“We are not allowed to walk free on the road or sit at the bus shelter,” he says.

The writer-activist Civic Chandran accused the first generation of feminists of ignoring the problems of lesbians.

Sahayathrika co-founder Deepa, women’s rights activist Mini Sukumar and short story writer K.R.Meera spoke at the function.

When a gay or lesbian is forced into marriage, the families don’t realise how traumatic their marital life would be, said Nasar, from ‘Firm’, Kozhikode. Their life partners would be unnecessarily trapped in the misery, he said.

Playwright, director and actor Preetham Chakraborty performed ‘Nirvanam’, an exploration of the journey towards becoming a transgender at the convention. ‘Nirvanam’ refers to the liberation of the female persona from its male body.

Various cultural forums including Loveland Arts Society, Kollam, Malabar Cultural Forum, Kozhikode, and Lesbit, Bangalore performed.

**********************************

എതിരന്‍ കതിരവന്‍ said...

ഇതൊക്കെ ‘കൃഷ്ണ തൃഷ്ണ’ എന്നൊരു ബ്ലോഗില്‍ ധാരാളം ചര്‍ച്ച ചെയ്തതല്ലെ?
ന്യൂനപക്ഷത്തെ ‘ചികിത്സിച്ചു’ ഭൂരിപക്ഷത്തോടൊപ്പമാക്കുന്നത് വികസനമല്ല.

അനില്‍@ബ്ലോഗ് said...

എതിരന്‍ ജി,
ന്യൂനപക്ഷം !!
ഓ.കേ.
ഞാന്‍ ഒന്നും പറയുന്നില്ല്.
ധാരാളം ചര്‍ച്ച നടന്ന വിഷയമാണെന്നറിയായ്കയല്ല.

കണ്വെന്‍ഷന്റെ വെളിച്ചത്തില്‍ ചില കമന്റുകള്‍ ഇട്ടെന്നെ ഉള്ളൂ.

കിഷോര്‍:Kishor said...

ങ്ഹേ, ന്യൂനപക്ഷമല്ലെന്നാണോ ആ ‘!!’ കൊണ്ട് ഉദ്ദേശിച്ചത്?


ഉഭയലൈഗികത(bi-sexuality), സാന്ദര്‍ഭിക-സ്വവര്‍ഗലൈഗികത(situational-homosexuality) എന്നിവയുള്ളവരെകൂടി ഉള്‍പ്പെടുത്തിയാലും 50%ന് മുകളില്‍ ഒരിക്കലും പോകില്ലെന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം :-)

Ambi said...

കിഷോര്‍ ന്യൂനപക്ഷമായാലൌം ഇനിയൊരിയ്ക്കല്‍ ഭൂരിപക്ഷമായെന്നാലും എന്ത് സയന്‍സ് പഠിച്ചെന്നാലും എത്ര വികസിച്ചെന്നാലും ചില ടാബൂസ് മനസ്സില്‍ നിന്നു പിഴുതെറിയാന്‍ വലിയ പ്രയാസം. എന്റെ അഭിപ്രായത്തില്‍ സാമ്പത്തിക വികസനം ഒരു വലിറ്റ ഫാക്ടാറാല്ല ഇത്തരം കാര്യങ്ങളില്‍. എന്റെ നിരീക്ഷണാം വച്ച് ലൈംഗികതയോട് പൊതുവേയുള്ള പേര്‍വെര്‍ട്ടഡ് എതിര്‍പ്പാണ് സ്വവര്‍ഗ്ഗ ലൈംഗികതയോടും എതിര്‍പ്പാവുന്നത്. ലൈംഗികത സന്തോഷിയ്ക്കുന്നവന്‍ സ്വവര്‍ഗ്ഗ ലൈംഗികതയേയും മനസ്സിലാക്കും. കാരണം എതിര്‍വര്‍ഗ്ഗലൈംഗികതയുടേ കാര്യത്തില്‍ ഏറ്റവും ഉന്നതമായ നിലയില്‍ സ്വാതന്ത്ര്യം ഉള്ള ചില യൂറോപ്യന്‍ രാഷ്ട്രങ്ങളിലല്ലേ സ്വവര്‍ഗ്ഗ ലൈംഗികതയേയും ആദ്യം അംഗീകരിച്ചത്. എതിര്‍ലിംഗജീവിയോട് തോന്നുന്ന അടുപ്പം പ്രണയമെന്നും സ്നേഹമെന്നും നല്ലതെന്നും മനസ്സിലാക്കുന്ന സമൂഹം മറ്റുള്ളവരുടേയും അത്തരം വികാരത്തിനു വില നല്കും എന്നതാണതിനു കാരണമായി എനിയ്ക്ക് തോന്നുന്നത്. അത്തരത്തില്‍ നോക്കിയാല്‍ പൊതുവേ ഭാരതത്തിലെ കാര്യം ശോചനീയം തന്നെ.

വിക്ടോറിയാ‍മ്മച്ചിയുടെ കാലത്ത് ബിലാത്തിയില്‍ ഉണ്ടായി വന്ന കപടസദാചാരപ്പോലീസ് ഇന്നും കുറ്റിയറ്റ്പോകാതെ നിലനില്‍ക്കുന്നയിടങ്ങളിലൊന്നാണാല്ലോ ഭാരതം. ഖജൂരഹോയും കാമശാസ്ത്രവും ഒക്കെച്ചേര്‍ന്ന ഒരു സംസ്കാരം നമുക്കുണ്ടായിരുന്നെങ്കിലും. ഖജൂരാഹോ ക്ഷേത്ര ശില്‍പ്പങ്ങളില്‍ സ്വവര്‍ഗ്ഗരതി പ്രതിപാദിയ്ക്കുന്ന ശില്‍പ്പങ്ങളുമുണ്ടെന്നത് ആരോട് പറയും. അല്ലേ:)

അതോണ്ട് കിഷോര്‍ തല്‍ക്കാലം പ്രതീക്ഷ വയ്ക്കണ്ട. ഭാരതീയര്‍ ആദ്യം എതിര്‍വര്‍ഗ്ഗ ലൈംഗികതയെന്ന ഭൂരിപക്ഷത്തിനെയെങ്കിലും അംഗീകരിയ്ക്കണേ എന്നാണെന്റെ പ്രാര്‍ഥന. :)

കിഷോര്‍:Kishor said...

അംബി, ഇവിടെയും വന്ന് ഒരു കൈ സഹായിച്ചതിനു നന്ദി!

നിങ്ങള്‍ പറഞ്ഞ പോലെ പ്രണയം സ്വന്തമായി അനുഭവിച്ചവര്‍ക്കേ സ്വവര്‍ഗ്ഗപ്രണയത്തെയും മനസ്സിലാക്കാന്‍ കഴിയൂ. ജാതിയും സ്ത്രീധനവും കുടുംബ മഹിമയും ഒക്കെ നോക്കി നടത്തുന്ന അറേഞ്ജ്ഡ്-വിവാഹങ്ങളില്‍ ഒതുങ്ങുന്നു ശരാശരി മലയാളിയുടെ പ്രണയം!

എന്തായാലും എതിര്‍വര്‍ഗപ്രണയികള്‍ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തേക്കാള്‍ കൂടുതലായൊന്നും സ്വവര്‍ഗപ്രണയികള്‍ ആവശ്യപ്പെടുന്നില്ല.

അനിലന്‍ said...

ഭാരതീയര്‍ ആദ്യം എതിര്‍വര്‍ഗ്ഗ ലൈംഗികതയെന്ന ഭൂരിപക്ഷത്തിനെയെങ്കിലും അംഗീകരിയ്ക്കണേ എന്നാണെന്റെ പ്രാര്‍ഥന. :)

അംബീ
എന്റെയും!

Prasanth Krishna said...

ഇന്ന് "സ്വവര്‍ഗ്ഗ പ്രണയിനികളും സാമൂഹിക പ്രശ്നങ്ങളും" എന്ന ഒരു പോസ്റ്റിട്ടപ്പോള്‍ ഒരു ഫ്രണ്ട് തന്ന ലിങ്ക് വഴിയാണ് ഇവിടെ എത്തിയത്. സ്വര്‍ഗ്ഗ പ്രണയം വികലമായ മാനസികചര്യയായ് മെഡിക്കല്‍ സയന്‍സ് കരുതുന്നില്ല. അത് ജീവശാസ്ത്രപ്രമായ ഒരു സ്വഭാവം മാത്രമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് എഴുപതുകളില്‍ ഈ ലൈംഗികസ്വഭാവം മനോരോഗങ്ങളുടെ പട്ടികയില്‍ നിന്ന് എടുത്തുമാറ്റപ്പെട്ടതും. എതിര്‍ ലിംഗത്തില്‍പെട്ടവരോട് തോന്നുന്ന അതേ വികാരവും ലൈംഗികതയും തന്നയാണ് സ്വവര്‍ഗ്ഗാനുരാഗികളിലും എന്നാണ് മനശാസ്ത്രകഞന്മാരുടെ മതവും. സ്വവര്‍ഗ്ഗ രതിയെ പ്രക്യതി വിരുദ്ധ ലൈംഗികത എന്ന് പറഞ്ഞ് അതിര്‍‌വ‍രമ്പിടുമ്പോള്‍, സന്താനോല്‍‌പാദനത്തിനല്ലാതെ നടത്തുന്ന ഏതുതരം ലൈംഗിക കേളികളും പ്രക്യതി വിരുദ്ധ ലൈഗികത എന്ന നിര്‍‌വ്വചനത്തിന്റെ പരിധിയില്‍ വരുന്നുവന്ന് സദാചാരവഅദികള്‍ മനപ്പൂര്‍‌വ്വം വിസ്മരിക്കപ്പെടുന്നു. സ്വേച്ഛാനുസരണം തന്റെ ലൈംഗികതയെ അനുശീലിക്കുവാനുള്ള മാനുഷികമായ അവകാശത്തെ തടസ്സപ്പെടുത്തികൊണ്ട് എന്തിനാണു നമുക്കീ കപട സദാചാരം?