ഇന്ത്യയിലെ ലൈംഗികന്യൂനപക്ഷങ്ങൾ കാത്തിരുന്ന ആ സുദിനം ഇന്ന് സമാഗതമായിരിക്കുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയുൾപ്പെടെയുള്ള അവരുടെ കോളനികളിൽ 1861ൽ അടിച്ചേൽപ്പിച്ച “പ്രകൃതിവിരുദ്ധരതി”ക്കെതിരായ നിയമമാണ് IPC-377. പ്രായപൂർത്തിയായവർ പരസ്പരസമ്മതത്തോടെ സ്വകാര്യതയിൽ നടത്തുന്ന സ്വവർഗരതിയെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് ഡൽഹി ഹൈക്കോടതി ഇന്ന് വിധി പ്രഖ്യാപിച്ചിരിക്കുന്നു!!!
തുല്യത, വൈവിധ്യം, മതനിരപേക്ഷത എന്നിവ ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ലുകളാണെന്ന വസ്തുത ഉയർത്തിപ്പിടിച്ച ചരിത്രപ്രധാനമായ സംഭവമാണ് ഈ വിധിപ്രഖ്യാപനം.
1.
മാതൃഭൂമി2.
മനോരമ3.
ബി.ബി.സി4.
എൻ.ഡി.ടി.വി5.
ടൈംസ് ഓഫ് ഇന്ത്യ6.
റീഡിഫ്7.
യാഹൂ8.
ന്യൂയോർക് ടൈംസ്9.
എക്സ്പ്രസ്10.
ദാറ്റ്സ് മലയാളം