Saturday, June 28, 2008

ഇരട്ട ആത്മഹത്യകള്‍

ബ്ലോഗു ചെയ്തിട്ടു കുറച്ചു നാളായി. മാതൃഭൂമിയിലെ ലേഖനം തയ്യാറാക്കി പ്രസിദ്ധീകരിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ഒരു ചെറിയ ‘ബ്ലോഗിടവേള’ വന്നുവെന്നു മാത്രം. കേരളത്തിലെ ഒരു സുഹൃത്തു വഴി ഇന്നലെ കിട്ടിയ ന്യൂസ്പേപ്പര്‍ കട്ടിങ് വായിച്ചപ്പോള്‍ ഒരു ബ്ലോഗ് പോസ്റ്റിടാമെന്നു കരുതി.

കമിതാക്കളായ രണ്ടു യുവാക്കള്‍ കൊച്ചിയില്‍ തീക്കൊളുത്തി ആത്മഹത്യ ചെയ്തതിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ന്യൂസ് റിപ്പോര്‍ട്ട് വായിക്കൂ. സ്വവര്‍ഗ പ്രണയികളുടെ ഇതു പോലെയുള്ള ഇരട്ട-ആത്മഹത്യകള്‍ കാരണ സഹിതം തന്നെ ന്യൂസ്പേപ്പറുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ തുടങ്ങിയത് നല്ലകാര്യം തന്നെ. പല നാളുകളിലായി കേരളത്തിലെ പത്രങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സ്വവര്‍ഗപ്രണയിനി-ഇരട്ട-ആത്മഹത്യ(lesbian double suicide)കളുടെ പട്ടിക യുനൈറ്റഡ് നേഷന്‍സിന്റെ മനുഷ്യാവകാശ കമ്മീഷണറുടെ
ഈ വെബ്സൈറ്റില്‍ കാണാം.



തമിഴ്നാടില്‍ ഇതേ കാ‍രണത്താല്‍ കഴിഞ്ഞ മാസം നടന്ന രണ്ടു വനിതകളുടെ ഇരട്ട ആത്മഹത്യകള്‍ അവിടെ തുറന്ന ചര്‍ച്ചകള്‍ക്കും സംഘടിതമായ ബോധവല്‍ക്കരണത്തിനും വഴി തെളിച്ചിരുന്നു. കേരളത്തിലെ സ്വവര്‍ഗപ്രണയിനികള്‍കായി ‘സഹയാത്രിക’ എന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ മലയാളി പുരുഷന്മാരുടെ കൌണ്‍സലിങ്ങിനും ആത്മഹത്യ-പ്രതിരോധത്തിനുമായി ഏതെങ്കിലും സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.

20 comments:

കിഷോർ‍:Kishor said...

കമിതാക്കളായ രണ്ടു യുവാക്കള്‍ കൊച്ചിയില്‍ തീക്കൊളുത്തി ആത്മഹത്യ ചെയ്തതിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ന്യൂസ് റിപ്പോര്‍ട്ട്.

Sreejith Panickar said...

ഇത്തരം പ്രവണതകള്‍ നമ്മുടെ സമൂഹത്തില്‍ ഒരു കുടുംബവും അംഗീകരിക്കില്ല, അംഗീകരിക്കാന്‍ പാടില്ല. ക്ലോണിങ് പലരും എതിര്‍ത്തുകാണുന്നു. അതിനേക്കാള്‍ വലിയ ആപത്താണ് ഇത്.

ശ്രീവല്ലഭന്‍. said...

ഒന്നൊഴികെ എല്ലാം കേരളത്തില്‍ നടന്ന ആത്മഹത്യകള്‍! ഒരു പക്ഷെ മറ്റു പലയിടങ്ങളിലും റിപ്പോര്ട്ട് ചെയ്യാത്തതിനാല്‍ ആയിരിക്കും. ഈ അടുത്ത നാളുകളില്‍ നടന്ന ആത്മഹത്യകള്‍ ഒന്നും ഇതില്‍ ഇല്ല. ഒരു പക്ഷെ നമ്മുടെ സമൂഹത്തിന്‍റെ intolerence ആയിരിക്കാം ഇതു കാണിക്കുന്നത്. :-(

കിഷോർ‍:Kishor said...

ശ്രീജിത്,

ഞങ്ങളെപ്പോലുള്ളവരെ ജീവിക്കാനനുവദികാത്ത നിങ്ങളെപ്പോലുള്ളവരാണ് ഇത്തരം ആത്മഹത്യകള്‍ക്കു കാരണക്കാര്‍. രണ്ടു വ്യക്തികള്‍ തമ്മില്‍ പ്രണയിച്ചാല്‍ അതില്‍ തനിക്കെന്താണ് ആപത്ത് എന്നു വിശദീകരിക്കൂ.

ആ‍രും മന:പൂര്‍വ്വം സ്വവര്‍ഗപ്രണയികളായി തീരുന്നില്ല. അത് പ്രകൃത്യാതന്നെയുള്ള ഒരു മാനസിക പ്രതിഭാസമായാണ് ലോകം മുഴുവന്‍ അംഗീകരിക്കുന്നത്. ശ്രീജിത്തിനെപ്പോലുള്ളവരുടെ അജ്ഞത ബോധവല്‍ക്കരണത്തിലൂടെ മാറ്റിയെടുക്കാവുന്നതാണ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്വവര്‍ഗ്ഗസ്നേഹികള്‍ തെറ്റുകാരാണെന്നു കരുതുന്നില്ല.

Unknown said...

സ്വവര്‍ഗ്ഗാനുരാഗികള്‍ക്കു് മറ്റൊന്നാവില്ല. ആരുടെയെങ്കിലും സഹജഗുണം തെറ്റാണെന്നു് വിധിക്കുന്നതു് അനീതിയാണു്. ആകെ ചെയ്യാന്‍ കഴിയുന്നതു് സമൂഹത്തിലെ അസഹിഷ്ണുത മാറ്റിയെടുക്കുക എന്നതാണു്. നിരന്തരമായ ബോധവത്കരണം കൊണ്ടേ അതു് സാധിക്കൂ. ഭാരതം പോലുള്ള ഒരു സമൂഹത്തില്‍ അതു് അത്ര എളുപ്പം നേടാവുന്ന ഒരു ലക്‍ഷ്യമല്ല. സ്വവര്‍ഗ്ഗാനുരാഗികളാണു് അതിനു് ആദ്യം മുന്നിട്ടിറങ്ങേണ്ടതു്. പിന്‍‌വാങ്ങുക എന്നതല്ല, പൊരുതുക എന്നതാവണം അവരുടെ ലക്‍ഷ്യം.

Sreejith Panickar said...

തലച്ചോറിന്റെ പ്രവര്‍ത്തനത്തിലുള്ള വ്യത്യാസം എന്നതിനെ കൂട്ടുപിടിച്ച് ഇത്തരം പ്രവണതകളെ എന്തിനു ന്യായീകരിക്കുന്നു? വലംകയ്യന്‍ ‍, ഇടംകയ്യന്‍ എന്നിങ്ങനെയുള്ള വിവേചനത്തിനു സമമല്ല ഇത്. ജന്മനാ തന്നെ തലച്ചോറിന്റെ വ്യതിയാനം കാരണം പിതാവിനെ കൊല്ലാന്‍ ശ്രമിക്കുന്ന പുത്രനുണ്ടെങ്കില്‍ അവനെ ന്യായീകരിക്കാന്‍ പറ്റുമോ? അതില്‍ എനിക്ക് എന്താണ് പ്രശ്നം എന്നു ചോദിച്ചാല്‍ എനിക്കു നേരിട്ടു പ്രശ്നം ഇല്ല എന്നു തന്നെയാണു മറുപടി. പക്ഷേ ഡോക്ടര്‍മാര്‍ പറയുന്ന മറ്റൊന്നുകൂടി ശ്രദ്ധിക്കുക, സ്വവര്‍ഗ്ഗ ബന്ധത്തില്‍ ഒരാള്‍ എപ്പോഴും പുരുഷന്റെയും മറ്റെയാള്‍ സ്ത്രീയുടേയും റോള്‍ ആണ് എടുക്കുന്നതും അതനുസരിച്ചാണ് പെരുമാറുന്നതും. അതായത് അടിസ്ഥാനപരമായി പുരുഷനും സ്ത്രീയുമാണ് ഒരുമിച്ചു ജീവിക്കേണ്ടത്. ഞാന്‍ പറയുന്നത് താങ്കള്‍ക്ക് മനസ്സിലാകണമെന്നില്ല, താങ്കളുടെ വാദം എനിക്കു മനസ്സിലാകാത്തതുപോലെ.

Sreejith Panickar said...

ജന്മനായുള്ള വ്യതിയാനം കാരണം ചിലര്‍ക്ക് ഇങ്ങനെ തോന്നുന്നു എന്ന വാദം അംഗീകരിച്ചുകൊണ്ടു തന്നെ ഇതിനുള്ള മറുപടി പറയാം. ജന്മനാ വ്യതിയാനമില്ലാത്ത കുട്ടികള്‍ ഇതുകണ്ട് പിഴച്ചുപോകാന്‍ സാധ്യതയുണ്ട്. അതുതന്നെയാണ് ഇതിലെ അപകടം. പരീക്ഷിക്കാനുള്ള പ്രവണത കുട്ടികളില്‍ കൂടുതലാണെന്നു അറിയാമായിരിക്കുമല്ലോ. ഇത്തരം വൈകൃതക്കാര്‍ അതുവഴി സമൂഹത്തെ നശിപ്പിക്കും. സ്കൂളുകളുടെ മുന്‍പില്‍ കള്ളുഷാപ്പുകളും അശ്ലീലസിനിമാ പോസ്റ്ററുകളും പാടില്ല എന്നറിയാമല്ലോ. അതു പതിച്ചാല്‍ സംഭവിക്കുന്ന ആപത്തു തന്നെയാണ് ഈ പ്രവണത അവഗണിച്ചാലും പ്രോത്സാഹിപ്പിച്ചാലും ഉണ്ടാവുക.

Murali said...

Does Sreejith expect the heterosexual boys to be "attracted" towards homosexuality? Is he implying that it is more ''attractive" to him? If he is NOT, why does he think that others will be 'attracted" ?
What is so attractive about a social identity that invites oppression and discrimination, and motivates suicide?

Murali said...

What qualifies Mr.Sreejith Kumar to talk about all the families in Kerala? There are many happy gay or lesbian couples in contemporary India who are approved and supported by their families, mostly from the educated, elite circles. That is perhaps why most of the gay/lesbian suicides reported in India are from the low-income or low-education groups.
Has anyone ever heard of a person who wanted to kill his father because ‘his brain is different?’ Has anyone ever committed suicide because he is not allowed to open a toddy shop or fix ‘an obscene poster” near a school? Sreejith’s comparisons are not only far fetched but also illogical.
Today, no sensible doctor will say that ALL gay/lesbian couples indulge in role playing. On the other hand, MOST hetero couples also indulge in role playing. ‘Masculinity’ and ‘femininity’ have been identified as mere ‘performances’ by contemporary thinkers. If Sreejith still believes in essential “male/female” natures, it only reflects his abominable ignorance. Two men who make love are doing it with two male bodies, whatever may be their imaginations. Moreover, gayness is not only about sex: it is also about love, companionship, affection etc. The couple who committed suicide in Cochin amply proves that.
Sreejith is also raising some very old and out-dated arguments like gay men are child molesters. So far most of reported child molesting cases in Kerala have been by heterosexual men. Should that persuade us to de-legitimize heterosexuality? Since many wives get beaten up or even killed by their husbands, should we criminalize ‘marriage’? Most of the gay men are interested in other adult gay men. This convenient mixing up of child molestation and homosexuality is merely an expression of the society’s covert homophobia.
Why does Sreejith think that innocent heterosexual youth/children could be easily spoilt (meaning, converted to homosexuality) by homosexuals? Rapists are different from normal homosexuals: most homosexuals, like heterosexuals, are only interested in consensual sex. Moreover, if people’s sexuality could be so easily converted, all those married gay men and lesbians would have immediately become heterosexuals. Instead, a good majority of them continue to look for same sex partners.

Murali said...

കള്ളുഷാപ്പും അശ്ലീല സിനിമാപോസ്റ്ററും പോലെ ആരെയും “ആകർഷിച്ചു“ നശിപ്പിക്കാൻ കഴിവുള്ള ഒന്നാണു് സ്വവർഗ്ഗ ലൈംഗികത എന്ന് ഭയപ്പെടുന്നവർ അവരുടെ തന്നെ ഉള്ളിലുള്ള ഏതുതരം ആകാംക്ഷകളെയാണു പ്രകടിപ്പിക്കുന്നതെന്നു നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.

അഷ്റഫ് .വി(ashraf.v) said...

നന്നയിരിക്കുന്നു

കിഷോർ‍:Kishor said...

ശ്രീവല്ലഭന്‍, പ്രിയ, ബാബു, അഷ്രഫ് : കമന്റിയതിനു നന്ദി. മുരളി, നിങ്ങള്‍ എന്റെ ജോലി എളുപ്പമാക്കി. വളരെ നല്ല വിശകലനം.

ശ്രീജിത്, നിങ്ങളുടെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും വിയോജിക്കുന്നിണ്ടെങ്കിലും കമന്റിനു നന്ദി. കാരണം ഇങ്ങനെയൊരു സംവാദത്തിലൂടെ മാത്രമേ സ്വവര്‍ഗപ്രണയത്തെക്കുറിച്ചുള്ള വികലമായ ധാരണകള്‍ പൊളിച്ചെഴുതുവാന്‍ കഴിയൂ..

രണ്ടു വ്യക്തികളുടെ പ്രണയത്തെ എങ്ങിനെയാണു നിങ്ങള്‍ പിതൃഹത്യയോടും, മദ്യപാനത്തോടും താരതമ്യപ്പെടുത്തുന്നത്? ഒരു കാര്യം വ്യക്തം: സ്വന്തമായി ഒരു പ്രാവശ്യമെങ്കിലും ശുദ്ധമായ, ശാരീരിക സൌന്ദര്യത്തോടു തോന്നുന്ന വെറും കാമം മാത്രമല്ലാത്ത, പ്രണയം അനുഭവപ്പെട്ടിട്ടുള്ള ഒരാള്‍ക്കും അങ്ങനെ തോന്നാനിടയില്ല. നിങ്ങള്‍ക്ക് സ്വവര്‍ഗപ്രണയികളെ വെറുപ്പാണെങ്കില്‍ അക്കാര്യം തുറന്നു പറയൂ. അതിനെ കൊലപാതകമായി താരതമ്യം ചെയ്യുന്നത് വികലമായ ചിന്താഗതിയാണ്. പിന്നെ ഒരാള്‍ മറ്റുള്ളവര്‍ക്കു ശല്യമുണ്ടാകാതെ സ്വന്തം വീട്ടില്‍ വച്ചു കള്ളു കുടിച്ചാസ്വദിക്കുന്നതില്‍ എനിക്കു സന്തോഷമേ ഉള്ളൂ!

മിക്ക സ്വ്വര്‍ഗ്ഗപ്രണയികളും (എതിര്‍വര്‍ഗ പ്രണയികളും) അവരുടെ ലൈഗികചോദനകളെ 8-16 വയസ്സിനുള്ളില്‍ തന്നെ സ്വയം തിരിച്ചറീയുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. കേരളത്തിലെ ഹൈസ്കൂളില്‍ പഠിക്കുന്ന എല്ലാ ആണ്‍കുട്ടുകളായ കൌമാരക്കാര്‍ക്കും സ്വവര്‍ഗ്ഗലൈഗികത എന്ന വാക്കിനെ പറ്റി പറഞ്ഞു കേട്ടെങ്കിലും അറിവുണ്ടാകാം എന്ന് എനിക്കു തോന്നുന്നു. അങ്ങനെ അറിഞ്ഞതുകൊണ്ടു മാത്രം അവര്‍ അതു പരീക്ഷിക്കുമെന്നു വിചാരിക്കുന്നതു ശുദ്ധ മണ്ടത്തരമല്ലേ?

“ഈ പ്രവണത അവഗണിച്ചാലും പ്രോത്സാഹിപ്പിച്ചാലും“ ആപത്തുണ്ടാകുമെന്നു നിങ്ങള്‍ വിചാരിക്കുന്നു. പിന്നെ അങ്ങനെ ജനിച്ചവരെ കൊന്നു കുഴിച്ചു മൂ‍ടണമെന്നാണോ നിങ്ങളുടെ അഭിപ്രായം? അറിയാനാഗ്രഹമുണ്ട്.

Anonymous said...

I do agree with Murali’s comments. It makes sense.
Being a homosexual means more than sex, there is love and affection.
Many of the men who abuse kids are heterosexual men rather than homosexuals. So you can’t blame homosexuality as a cause for child abuse. From my own experience in my childhood, I was abused by members of my family and now they have married and are living with their families. But I don’t believe that my abuse made me a homosexual, I was born gay ,but the abuse in my childhood had an impact on me to express my feelings in my early ages to my male mates.
In my experience, if you are gay, most of the heterosexual men in Kerala want to sleep with you, just for the aim of sex. So, who is the sex freak? Is it gay men or heterosexual men??
Most of the gay men in Kerala are forced to marry, but that never makes them complete heterosexuals, most of the married gay guys still sleep with men. That makes the girl he married a fool.
You can change that, instead of spoiling two lives at a time.
Many men in Kerala (India) are scared to come out because the discrimination as well as the family politics.
I was shocked recently, a guy who was living with his male partner (both are in the medical field) here in the Europe for more than five years or more sent me a message on yahoo saying ‘’hi ram I am getting married on 20th of August, she is from States also a doctor’’.
He many times talked to me about coming out to his family, he is from a well known family in Kerala, but after hearing it. I was shocked. Another victim of forced marriage.
Sreejith Kumar, change your perception about gay lovers. Gay doesn’t mean that it’s a woman in a man’s body.
When I make love to my partner we are not acting one of us as male and one as female.. We are enjoying the male body, not visualizing a woman as our partner. May be a heterosexual guy will do that, because for him it’s hard to have sex with his girl friend in Kerala (India) if they are not married.
And also many believe that homosexual is something from the west. But no, it was here before the Europeans came to India. Indians are just following a British law that’s it. The British changed the law a while ago now gay men and women can enter into a civil partnership (give the same rights as marriage), but the Indian legal system still sticks with an old outdated law. It’s time to change.
Now the new generation are not scared of being gay, they are out and proud. So sooner or later the society will have to accept us...
My friends in my college were freaked about me, because i was gay. Now most of them have changed. I have helped them to understand what a gay man is , and what feelings and emotions a gay man can have towards another man, that has helped them to accept me as well as other gay people, they are not going to say because he is gay, don’t let him come to our circle. I am now accepted.
Now they respect me, because I am honest to myself and accepted the fact that I am gay, as my family have accepted me. I am now married to my guy and enjoying life in its full bloom in the UK
So please do change Sreejith Kumar. You update the new software’s to your system and so update your own system with queer hardware too.
Now we are running a help line(online) to support the gay men and helping them to be comfortable with the way they are and coming out from the closet.
queerfriendz@aol.co.uk.

കിഷോർ‍:Kishor said...

Hi R@m,

Thanks for posting your thoughts.

In India/Kerala, lot of awareness needs to be created among gays & lesbians itself. Many of them are programmed by society to think of their desire as a mental desease. Some quack pshychiatrits also try to exploit them. Extreme fear, shame and depression in being gay need to be addessed by couselling by support groups or even by a gay-friendly psychologist, if necessary.


Also, a lot of awareness need to be created to change the mindsets of people like Sreejith. Belive me, I have many straight friends who have changed and have a more positive outlook towards homosexuals. Their opposition comes because of ignorance about what is happening around the world regarding gay-liberation. Attitude changes will happen once they have exposure to visible postive gay&lesbian role models like you. Our sexual desires are different from majority but we are normal human being just like anyone else.

കൃഷ്‌ണ.തൃഷ്‌ണ said...

I was also away from blog for a while..but I cannot stop myself commenting on this as I am totally averse to Mr. Sreejith's comments: For his better understanding I quote these lines from my blog കൃഷ്ണ.തൃഷ്ണ
പ്രകൃതിയും ശരീരവും സംഗമിക്കുന്ന ഇത്രയേറെ ജൈവസാന്നിധ്യമുള്ള ഒരു രാഗം പരമ്പരാഗത സാമൂഹ്യശീലത്തിന്‌ വിരുദ്ധമാണെന്നാണ്‌ ലോകത്തെങ്ങും കരുതപ്പെടുന്നത്. ആണും പെണ്ണും തമ്മിലുള്ള കേവല ശാരീരിക സംഗമമാണ്‌ ലൈംഗികത എന്ന അറിവാണ്‌ ഭൂരിപക്ഷ ഭാരതീയനുമുള്ളത്‌. ഉപബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്നതോ സ്വബോധത്തോടെ അന്യരോട്‌ പറയാന്‍ മടിക്കുന്നതോ ആയ ലൈംഗികതയുടെ ഉന്‍മത്തഭാവങ്ങളെ എങ്ങിനെ സ്വാംശീകരിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലല്ല പലപ്പോഴും ഇതിന്‍റെ സമവാക്യം നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളത്‌.
കിടക്കറകളിലെ അരാജകത്വം പുറംലോകമറിയാതിരിക്കാന്‍, എന്തിനേറെ തന്‍റെ ഇണപോലും അറിയാതിരിക്കാന്‍ പുരുഷനും സ്ത്രീയും മനസ്സിലടക്കി നിര്‍ത്തിയിരിക്കുന്ന 'ഫാന്‍റ്റസി' കളിലാണ്‌ യഥാര്‍ത്ഥ ലൈംഗികത കുടിയിരിക്കുന്നത്‌. ഇത്തരം അടക്കിവെക്കലുകളുടെ സമ്മര്‍ദ്ദമാണ്‌ ലോകത്തെവിടെയും ലൈംഗിക അരാജകത്വം ഉണ്ടാക്കുന്നതും.
'മാന്‍ ഈസ്‌ എസ്സെന്‍ഷ്വലി ബൈസെക്ഷ്വല്‍' എന്ന ശാസ്ത്രീയ പ്രഖ്യാപനത്തിലൂടെ എല്ല പുരുഷനിലും സ്വവര്‍ഗ്ഗാനുരാഗത്തിന്‍റെ ബീജം ഉറങ്ങുന്നുണ്ടെന്ന്‌ വിശ്വപ്രസിദ്ധ മന:ശാസ്ത്രവിശാരദന്‍ സിഗ്‌മണ്ട്‌ ഫ്രോയ്‌ഡ് കണ്ടെത്തി. സ്വകാര്യത രഹസ്യമായി സൂക്ഷിക്കുമെന്ന്‌ പരസ്പരവിശ്വാസമുള്ള സുഹൃത്തുക്കള്‍ക്കിടയില്‍ അനുകൂലസാഹചര്യം കൂടെയുണ്ടെങ്കില്‍ ലൈംഗികാകര്‍ഷണം ഉടലെടുക്കുമെന്ന പ്രപഞ്ച സത്യമാണ്‌ ഇതിലൂടെ ഫ്രോയ്‌ഡ് വെളിപ്പെടുത്തിയത്‌. സ്വവര്‍ഗ്ഗരതിക്കാരുടെ ലൈംഗികാകര്‍ഷണത്തിന്‍റെ ബീജാവാപം നടക്കുന്നത്‌ ഇത്തരമൊരു അനുകൂലസാഹചര്യത്തിലാണെന്നതാണ്‌ അനുഭവസാക്ഷ്യങ്ങള്‍ തുറന്നുകാട്ടുന്നതും.
--------

കിഷോർ‍:Kishor said...

കൃഷ്ണ, കമന്റിയതിന്‍ താങ്ക്സ്.

ശ്രീജിത്തിന്റെ കമന്റ്റ് ആദ്യം വായിച്ചപ്പോള്‍ എനിക്കും നല്ല ദേഷ്യം വന്നു. പക്ഷെ ഞാന്‍ അദ്ദേഹത്തിനെ അറിവില്ലായ്മക്കും തെറ്റിദ്ധാരണകള്‍ക്കും മാപ്പുകൊടുത്തിരിക്കുന്നു.

Vishnuprasad R (Elf) said...

A good attempt.
People fail to realize that there is something 'of mind' than 'sexual craze of body' between a homosexual couple .

കിഷോർ‍:Kishor said...

Thankd Don, for your comments.

If only more and more people realized the truth about gays & lesbians!

Zebu Bull::മാണിക്കൻ said...

പലപ്പോഴും, സ്വവര്‍‌ഗ്ഗാനുരാഗികള്‍ക്കെതിരെ കൂടുതല്‍ ഒച്ചയെടുക്കുന്നവര്‍ സ്വന്തം സ്വവര്‍‌ഗ്ഗപ്രേമം ഒളിച്ചുവെച്ചിരിക്കുന്ന പകല്‍‌മാന്യന്മാരാവും എന്നതൊരു സത്യമാണ്‌. ഉദാഹരണങ്ങള്‍ (എല്ലാം അമേരിക്കയിലെ പ്രശസ്തര്‍): ടെഡ് ഹഗ്ഗാര്‍ഡ് (ഉപദേശി), ലാറി ക്രൈഗ് (സെനറ്റര്‍), മാര്‍ക് ഫോളി (കോണ്‍‌ഗ്രസ്‌മാന്‍), ബോബ് ആലന്‍ (ഫ്ലോറിഡ സ്റ്റേറ്റ് കോണ്‍ഗ്രസ്‌മാന്‍)

ശ്രീജിത്ത് ഈ കൂട്ടത്തില്‍ പെടും എന്നല്ല ഞാന്‍ പറഞ്ഞത്.

Live and let live.