Saturday, January 19, 2008

എയ്‌ഡ്‌സിനെപ്പറ്റി നാലു ഇന്ത്യന്‍ ഹ്രസ്വ ചലച്ചിത്രങ്ങള്‍

മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനായ ബില്‍ ഗേറ്റ്സിന്റെ ജീവകാരുണ്യ സംഘടനയായ “ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍“ എയ്‌ഡ്‌സിനെപ്പറ്റി നാലു ഇന്ത്യന്‍ ഹ്രസ്വ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു. സന്തോഷ് ശിവന്‍, മീരാനായര്‍, വിശാല്‍ ഭരദ്വാജ്, ഫാര്‍ഹാന്‍ അക്തര്‍ എന്നീ പ്രമുഖരാണ് സംവിധാന ചുമതല ഏറ്റെടുത്തിരിക്കുന്നത്. ലാഭേച്ഛയില്ലാതെ പൊതുജന ബോധവല്‍ക്കരണം മാത്രം മുന്നില്‍ക്കണ്ടു നിര്‍മ്മിച്ച്, സൌജന്യമായി വിതരണം ചെയ്യുന്ന ഈ ഹ്രസ്വ ചലച്ചിത്രങ്ങള്‍ സംവിധാന മികവും കലാമൂല്യവും ഒത്തു ചേര്‍ന്നവയാണ്.

3 ചിത്രങ്ങള്‍ ഹിന്ദിയിലും 1 കന്നടയിലുമാണ് എടുത്തിരിക്കുന്നത്. ശബാന ആസ്മി, പ്രഭുദേവ, ഇര്‍ഫാന്‍ ഖാന്‍, സമീര റെഡ്ഡി, ബൊമ്മന്‍ ഇറാനി തുടങ്ങിയ മുന്‍ നിര താരങ്ങള്‍ ഈ സംരംഭത്തില്‍ സഹകരിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. 15 മിനിറ്റോളം നീളമുള്ള ഈ ചിത്രങ്ങള്‍ സൌജന്യമായി ഇംഗ്ലീഷ് സബ്ടൈറ്റിലോടെ താഴെ കാണാം. ഡൌണ്‍ലോഡു ചെയ്യണമെങ്കില്‍ സൈറ്റില്‍ പോയാല്‍ മതി.


Prarambha (The Beginning)

ഈ കന്നട സിനിമ മലയാളികള്‍ക്കു സുപരിചിതനായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്തിരിക്കുന്നു. നായകനായി ജനപ്രിയ തെന്നിന്ത്യന്‍ താരം പ്രഭുദേവ.


Migration

എയ്‌ഡ്‌സിന്റെ ഗ്രാമ-നഗര വ്യത്യാസമില്ലാത്ത മുഖത്തെ മീരാ നായര്‍ അനാവരണം ചെയ്യുന്നു. പ്രമുഖ മുഖ്യധാരാ നടന്‍ ഇര്‍ഫാന്‍ ഖാന്‍ സ്വവര്‍ഗ്ഗപ്രണയിയായി വേഷമിടുന്നു എന്നതും ശ്രദ്ധേയമാണ്. സമീരാ റെഡ്ഡിയുടെ സതി-സാവിത്രി സ്റ്റീരിയോറ്റൈപ്പല്ലാത്ത ഭാര്യാ വേഷവും സൂക്‍ഷ്മതയോടെ അവതരിപ്പിച്ചിരിക്കുന്നു.



Blood Brothers

വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ഈ സസ്പെന്‍സ് ചിത്രത്തിന്റെ ആണിക്കല്ല് അതിന്റെ കഥയിലെ ആന്റി-ക്ലൈമാക്സ് തന്നെ!



Positive

ഫാര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തീം പിതാവിന്റെ എയ്‌ഡ്‌സ് ഒരു കുടുംബത്തെ എങ്ങിനെ മാറ്റിമറിക്കുന്നു എന്നതാണ്. ശബാനാ ആസ്മിക്കൊപ്പം ബൊമ്മന്‍ ഇറാനിയും പ്രധാന വേഷം ചെയ്യുന്നു.

8 comments:

കിഷോർ‍:Kishor said...

മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനായ ബില്‍ ഗേറ്റ്സിന്റെ ജീവകാരുണ്യ സംഘടനയായ “ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍“ എയ്‌ഡ്‌സിനെപ്പറ്റി നാലു ഇന്ത്യന്‍ ഹ്രസ്വ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു. സന്തോഷ് ശിവന്‍, മീരാനായര്‍, വിശാല്‍ ഭരദ്വാജ്, ഫാര്‍ഹാന്‍ അക്തര്‍ എന്നീ പ്രമുഖരാണ് സംവിധാന ചുമതല ഏറ്റെടുത്തിരിക്കുന്നത്

ശ്രീലാല്‍ said...

നന്ദി കിഷോര്‍ജീ.. ഈ ലിങ്ക് തന്നതിന്.

ശ്രീവല്ലഭന്‍. said...

Thanks Kishore for the link.

കിഷോർ‍:Kishor said...

ശ്രീലാല്‍, ശ്രീവല്ലഭന്‍:
ശ്രീ തുളുമ്പുന്ന ഈ കമന്റുകള്‍ക്ക് നന്ദി.

ശ്രീയും ശ്രീജിത്തും ശ്രീലതയും ശ്രീധരനും എന്തേ കമന്റിയില്ല? :-)

Sreejith K. said...

ശ്രീജിത്തിനെ വിളിച്ചു. ശ്രീജിത്ത് വന്നു.

ചിത്രങ്ങളെക്കുറിച്ചറിയിച്ചതിനു നന്ദി.എല്ലാം കണ്ടു. സന്തോഷ് ശിവന്റെ ചിത്രം കൂടുതല്ല് ഇഷ്ടമായി, എല്ലാം കൊണ്ടും.

ബോധവല്‍ക്കരണം വിജയിക്കട്ടെ, രോഗം തോല്‍ക്കട്ടെ.

Anonymous said...

ചിത്രങ്ങള്‍ നാഷണല്‍ ജിയോഗ്രാഫിക് ചാനലിലായിരുന്നു സം പ്രേക്ഷണം ചെയ്തത്. വിശാല്‍ ഭരദ്വാജും രാജീവ് രവിയും ചേര്‍ന്ന് ശരിക്കും അത്ഭുതപ്പെടുത്തി.ഓംകാരയ്ക്ക് അര്‍ഹിച്ച അംഗീകാരം കിട്ടിയില്ലെങ്കിലും ഇന്ന് ബോളീവുഡ്ഡിലുള്ളതില്‍ വെച്ച് ഏറ്റവും പ്രതിഭാധനരായ രണ്ട് സംവിധായകരില്‍ ഒരാളാണ് വിശാല്‍ എന്നാണ് എന്റെ അഭിപ്രായം.മറ്റേയാള്‍ അനുരാഗ്‌ കശ്യപും.

നന്ദി കിഷോര്‍.

കിഷോർ‍:Kishor said...

താങ്ക്സ് ശ്രീജിത്, തുളസി!

എനിക്ക് ഏറ്റവും നന്നായി തോന്നിയത് വിശാല്‍ ഭരദ്വാജിന്റെ “Blood brothers“ ആണ്.

ശ്രീവല്ലഭന്‍. said...

കിഷോര്‍,

ഇന്നാണ് എല്ലാം കാണാന്‍ കഴിഞ്ഞത്. വളരെ നന്ദി.....വളരെ ശക്തമായ films. മീരാ നായരുടെ film ജീവിതത്തിലെ പല മുഖങ്ങള്‍ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു....അതുപോലെ പലരെയും പരിച്ചയപ്പെട്ടിട്ടുണ്ട്

വിശാല്‍ ഭരദ്വാജിന്റെത് വളരെ പോസിറ്റീവ് ആയ മെസ്സേജ് തരുന്നു. അതിലെ അവസാന സീനുകളിലെ പോലെ HIV ബാധിച്ചിട്ടും ജീവിതത്തെ വളരെ പോസിറ്റീവ് ആയി നോക്കി കാണുന്ന പല സുഹൃത്തുക്കളും ഉണ്ട്.

സന്തോഷ് ശിവന്റ്റേത് ചിത്രീകരണം നല്ലതാണെങ്കിലും സിമ്പിള്‍ ആയി പോയോ എന്ന് സംശയം. നൂറ് കണക്കിന് എയിഡ്സ് മു‌ലം ദുരിതം അനുഭവിക്കുന്ന കുട്ടികളെ ആന്ധ്രയിലും തമിഴ്നാട്ടിലും പരിചയപ്പെട്ടതില്‍ നിന്നാണ് ഇതു പറയുന്നത്. ഫര്‍ഹന്‍ അക്തറിന്റെ പടം വളരെ നന്നായി........