കമിതാക്കളായ രണ്ടു യുവാക്കള്‍ കൊച്ചിയില്‍ തീക്കൊളുത്തി ആത്മഹത്യ ചെയ്തതിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ന്യൂസ് റിപ്പോര്‍ട്ട് വായിക്കൂ. സ്വവര്‍ഗ പ്രണയികളുടെ ഇതു പോലെയുള്ള ഇരട്ട-ആത്മഹത്യകള്‍ കാരണ സഹിതം തന്നെ ന്യൂസ്പേപ്പറുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ തുടങ്ങിയത് നല്ലകാര്യം തന്നെ. പല നാളുകളിലായി കേരളത്തിലെ പത്രങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സ്വവര്‍ഗപ്രണയിനി-ഇരട്ട-ആത്മഹത്യ(lesbian double suicide)കളുടെ പട്ടിക യുനൈറ്റഡ് നേഷന്‍സിന്റെ മനുഷ്യാവകാശ കമ്മീഷണറുടെ
ഈ വെബ്സൈറ്റില്‍ കാണാം.

തമിഴ്നാടില്‍ ഇതേ കാരണത്താല്‍ കഴിഞ്ഞ മാസം നടന്ന രണ്ടു വനിതകളുടെ ഇരട്ട ആത്മഹത്യകള്‍ അവിടെ തുറന്ന ചര്‍ച്ചകള്‍ക്കും സംഘടിതമായ ബോധവല്‍ക്കരണത്തിനും വഴി തെളിച്ചിരുന്നു. കേരളത്തിലെ സ്വവര്‍ഗപ്രണയിനികള്‍കായി ‘സഹയാത്രിക’ എന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ മലയാളി പുരുഷന്മാരുടെ കൌണ്‍സലിങ്ങിനും ആത്മഹത്യ-പ്രതിരോധത്തിനുമായി ഏതെങ്കിലും സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.