മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനായ ബില്‍ ഗേറ്റ്സിന്റെ ജീവകാരുണ്യ സംഘടനയായ “ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍“ എയ്‌ഡ്‌സിനെപ്പറ്റി നാലു ഇന്ത്യന്‍ ഹ്രസ്വ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു. സന്തോഷ് ശിവന്‍, മീരാനായര്‍, വിശാല്‍ ഭരദ്വാജ്, ഫാര്‍ഹാന്‍ അക്തര്‍ എന്നീ പ്രമുഖരാണ് സംവിധാന ചുമതല ഏറ്റെടുത്തിരിക്കുന്നത്. ലാഭേച്ഛയില്ലാതെ പൊതുജന ബോധവല്‍ക്കരണം മാത്രം മുന്നില്‍ക്കണ്ടു നിര്‍മ്മിച്ച്, സൌജന്യമായി വിതരണം ചെയ്യുന്ന ഈ ഹ്രസ്വ ചലച്ചിത്രങ്ങള്‍ സംവിധാന മികവും കലാമൂല്യവും ഒത്തു ചേര്‍ന്നവയാണ്.
3 ചിത്രങ്ങള്‍ ഹിന്ദിയിലും 1 കന്നടയിലുമാണ് എടുത്തിരിക്കുന്നത്. ശബാന ആസ്മി, പ്രഭുദേവ, ഇര്‍ഫാന്‍ ഖാന്‍, സമീര റെഡ്ഡി, ബൊമ്മന്‍ ഇറാനി തുടങ്ങിയ മുന്‍ നിര താരങ്ങള്‍ ഈ സംരംഭത്തില്‍ സഹകരിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. 15 മിനിറ്റോളം നീളമുള്ള ഈ ചിത്രങ്ങള്‍ സൌജന്യമായി ഇംഗ്ലീഷ് സബ്ടൈറ്റിലോടെ താഴെ കാണാം. ഡൌണ്‍ലോഡു ചെയ്യണമെങ്കില്‍ ഈ സൈറ്റില്‍ പോയാല്‍ മതി.
Prarambha (The Beginning)
ഈ കന്നട സിനിമ മലയാളികള്‍ക്കു സുപരിചിതനായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്തിരിക്കുന്നു. നായകനായി ജനപ്രിയ തെന്നിന്ത്യന്‍ താരം പ്രഭുദേവ.
Migration
എയ്‌ഡ്‌സിന്റെ ഗ്രാമ-നഗര വ്യത്യാസമില്ലാത്ത മുഖത്തെ മീരാ നായര്‍ അനാവരണം ചെയ്യുന്നു. പ്രമുഖ മുഖ്യധാരാ നടന്‍ ഇര്‍ഫാന്‍ ഖാന്‍ സ്വവര്‍ഗ്ഗപ്രണയിയായി വേഷമിടുന്നു എന്നതും ശ്രദ്ധേയമാണ്. സമീരാ റെഡ്ഡിയുടെ സതി-സാവിത്രി സ്റ്റീരിയോറ്റൈപ്പല്ലാത്ത ഭാര്യാ വേഷവും സൂക്‍ഷ്മതയോടെ അവതരിപ്പിച്ചിരിക്കുന്നു.
Blood Brothers
വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ഈ സസ്പെന്‍സ് ചിത്രത്തിന്റെ ആണിക്കല്ല് അതിന്റെ കഥയിലെ ആന്റി-ക്ലൈമാക്സ് തന്നെ!
Positive
ഫാര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തീം പിതാവിന്റെ എയ്‌ഡ്‌സ് ഒരു കുടുംബത്തെ എങ്ങിനെ മാറ്റിമറിക്കുന്നു എന്നതാണ്. ശബാനാ ആസ്മിക്കൊപ്പം ബൊമ്മന്‍ ഇറാനിയും പ്രധാന വേഷം ചെയ്യുന്നു.
Saturday, January 19, 2008
Saturday, January 5, 2008
കൈവിട്ടുപോയ ‘ഭയങ്കരം’
കഴിഞ്ഞ മാസം നാട്ടില്‍ വെക്കേഷന്‍ ചിലവഴിക്കുന്ന കാലത്ത് പല മലയാളം ടിവി ചാനലുകളിലൂടെയും ബ്രൌസ് ചെയ്യുന്ന സമയത്താണ് മനസ്സിലായത് -- ‘ഭയങ്കരം’ എന്ന വാക്ക് ഇനി തിരിച്ചെടുക്കാനാവാത്ത വിധത്തില്‍ കൈവിട്ടു പോയിരിക്കുന്നു!!
ഭയം + കരം = ഭയങ്കരം (ഭയം ജനിപ്പിക്കുന്നത് എന്നര്‍ത്ഥം). ഇതു പോലെ ഉല്‍പ്പത്തിയുള്ള മറ്റൊരു വാക്കാണ് ‘സുഖകരം’. പക്ഷെ ഭയങ്കരത്തിന്റെ ഇന്നത്തെ ഉപയോഗത്തിലുള്ള അര്‍ത്ഥം ഭയങ്കരമായി മാറിയിരിക്കുന്നു! “എനിക്ക് ആ പാട്ട് ഭയങ്കര ഇഷ്ടമാണ്“ എന്നൊക്കെ മലയാള സാഹിത്യ നായകന്‍മാര്‍ വരെ ടെലിവിഷനിലൂടെ ഉച്ചത്തില്‍ പ്രസ്താവിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. “വളരെ നല്ലത്” എന്നാണെന്നു തോന്നുന്നു ഭയങ്കരത്തിന്റെ ഉത്തരാധുനിക അര്‍ത്ഥം! എല്ലാവരും ഇത് പുട്ടിനു തേങ്ങയിടുന്നത് പോലെ ആവശ്യത്തിലധികം നിത്യ സംഭാഷണങ്ങളില്‍ ഉപയോഗിക്കുന്നുമുണ്ട്.
ഇനി ഈ പുതിയ അര്‍ത്ഥത്തെ ഇരു കൈകളും നീട്ടി പുണരുകയല്ലാതെ നിവൃത്തിയില്ല. "God, grant me the serenity to accept the things I cannot change; the courage to change the things I can; and the wisdom to know the difference" എന്നാണല്ലൊ ലോകത്തിലെ ഏറ്റവും അര്‍ത്ഥവത്തായ പ്രാര്‍ത്ഥന.
ഈ ബ്ലോഗ് പോസ്റ്റ് നിങ്ങള്‍ക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടിട്ടുണ്ടാവുമെന്നു കരുതുന്നു :-)
വാല്‍ക്കഷ്ണം: നാട്ടില്‍ പോയ വിശേഷങ്ങളെക്കുറിച്ച് ഇംഗ്ലീഷിലെഴുതിയ ഈ പോസ്റ്റ് ഒന്നു വായിക്കൂ.

Subscribe to:
Posts (Atom)